ബോധരഹിതയായി വീണ അമ്മയ്ക്ക് കാവലായി ഒരു കുരുന്നു ബാലിക…

സ്വന്തം ജീവൻ ബലി കൊടുത്തും തങ്ങളുടെ മക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി ഒരുപാട് പാടുപെടുന്ന മാതാപിതാക്കളെ നാം കാണാറുണ്ട്. ഇത്തരത്തിൽ ഇവിടെ ഒരു അമ്മയ്ക്ക് കാവലായി നിൽക്കുകയാണ് വെറും രണ്ടു വയസ്സ് പ്രായം വരുന്ന ഒരു പെൺകുട്ടി. ഉത്തർപ്രദേശിലെ മൊറാബാദ് റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം നടക്കുന്നത്. ആ കുഞ്ഞിനെ വെറും രണ്ടു വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അവളുടെ അമ്മ ബോധം നഷ്ടപ്പെട്ട് നിലത്ത് വീണു കിടക്കുകയായിരുന്നു.

   

തന്റെ അമ്മ എന്തുകൊണ്ടാണ് അങ്ങനെ കിടക്കുന്നത് എന്ന് പോലും അറിയാതെ അവൾക്ക് ഒരു അല്പം അപകട സൂചന മണത്തൂ. അങ്ങനെ അവൾ എത്രയും പെട്ടെന്ന് അടുത്തുണ്ടായിരുന്ന പോലീസുകാരെ വിവരമറിയിക്കാനായി അവരുടെ അടുത്തെത്തി. അങ്ങനെ അവൾ പോലീസുകാരിയെയും പിടിച്ചു വലിച്ചുകൊണ്ട് അമ്മ കിടന്നിരുന്ന സ്ഥലത്തേക്ക് കൊണ്ടുവന്നു. പോലീസുകാർ അവിടെയെത്തി നോക്കിയതും ഒരു സ്ത്രീ ബോധം നഷ്ടപ്പെട്ട.

കിടക്കുന്നതായി കണ്ടു. അവളുടെ അടുത്ത് മറ്റൊരു പിഞ്ചുകുഞ്ഞു കൂടി ഉണ്ടായിരുന്നു. വളരെ പെട്ടെന്ന് തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിക്കൊണ്ട് അവരെ പോലീസുകാർ ആശുപത്രിയിലേക്ക് എത്തിച്ചു. ആ കുഞ്ഞിന്റെ തക്കസമയത്തുള്ള ഇടപെടൽ കാരണം ആ അമ്മയുടെ ജീവൻ രക്ഷിക്കാനായി സാധിച്ചു. ആ കുട്ടി തക്ക സമയത്ത് ചിന്തിച്ചു പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ ഒരിക്കലും അവൾക്ക് അവളുടെ അമ്മയെ രക്ഷപ്പെടുത്തുവാനോ.

ആ പോലീസുകാർ ഈ വിവരം അറിയാനോ സാധിക്കുമായിരുന്നില്ല. എന്നാൽ ഈ കുട്ടി പിച്ച വെച്ച് നടക്കേണ്ട പ്രായത്തിൽ തന്നെ വലിയൊരു ഉത്തരവാദിത്വം ഏറ്റെടുത്തത് പോലെ അവളുടെ അമ്മയുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ്. ഈ കുഞ്ഞിന്റെ പ്രവർത്തികൾ കണ്ട് അഭിനന്ദനപ്രവാഹവുമായി എത്തിയിരിക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.