വെള്ളക്കെട്ടിൽ നിന്ന് നാലുവയസ്സുകാരിയുടെ ജീവൻ രക്ഷിച്ച് ഒരു ഡെലിവറി ബോയ്…

മനുഷ്യമനസാക്ഷിക്ക് ഇണങ്ങുന്ന ഒരു വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കൊടൂര വൈറൽ ആയിരിക്കുന്നത്. നാലു വയസ്സ് മാത്രം പ്രായം വരുന്ന ഒരു പെൺകുട്ടി അഴുക്ക് ജലം നിറഞ്ഞ ഒരു വെള്ളക്കെട്ടിലേക്ക് വീണിരിക്കുകയാണ്. ആ വെള്ളക്കെട്ടിന്റെ തീരത്തുനിന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇരട്ട സഹോദരിമാർ. അതിൽ ഒരു കുട്ടിയാണ് വെള്ളക്കെട്ടിലേക്ക് വീണു ജീവനുവേണ്ടി കൈകാലിട്ട് അടിച്ചിരുന്നത്. അതുവഴി വന്ന ഒരു ഡെലിവറി ബോയ് അവന്റെ പേര് ഷിം എന്നായിരുന്നു.

   

അവൻ ഈ കാഴ്ച കാണുകയും അവന്റെ വണ്ടി പെട്ടെന്ന് തന്നെ അവിടെ വെച്ച് ആ വെള്ളക്കെട്ടിലേക്ക് സ്വന്തം ജീവൻ വരെ വകവയ്ക്കാതെ ചാടുകയും ആ പെൺകുട്ടിയെ രക്ഷിക്കുകയും ചെയ്തു. എന്നാൽ ആ പെൺകുട്ടി വീണു കിടന്നിരുന്ന വെള്ളക്കെട്ടിനെ മുകളിലായി അവളുടെ ഇരട്ട സഹോദരിയും നിന്നിരുന്നു. ആ കുട്ടിക്ക് കരയാൻ അല്ലാതെ മറ്റൊന്നും സാധിക്കുമായിരുന്നില്ല.

സഹോദരിയുടെ ജീവൻ രക്ഷിക്കാനായി ആ പെൺകുഞ്ഞിനെ യാതൊരു പോംവഴിയും ഉണ്ടായിരുന്നില്ല. ആ സമയത്താണ് ദൈവദൂതനെ പോലെ ഷിം അതുവഴി ഡെലിവറി ആക്കി വന്നത്. അയാൾക്ക് അന്ന് അതുവഴി പോകേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. എന്നാൽ ഡെലിവറിയുടെ ഭാഗമായി അദ്ദേഹം ആ വഴിക്ക് വരുകയും ആ കുട്ടികൾ അപകടത്തിൽ പെട്ടിരിക്കുന്നത് കാണുകയും ചെയ്തു. പിന്നെ തെല്ലും സമയം കളയാതെ അദ്ദേഹം ആ വെള്ളക്കെട്ടിലേക്ക് എടുത്തുചാടുകയായിരുന്നു.

അദ്ദേഹത്തിന്റെ തക്കസമയത്തുള്ള ഇടപെടൽ മൂലം തങ്ങളുടെ മകളുടെ ജീവൻ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് ആ കുഞ്ഞിന്റെ മാതാപിതാക്കൾ. എന്നിരുന്നാലും മാതാപിതാക്കളുടെ അശ്രദ്ധയെ കുറിച്ചും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച നടക്കുന്നുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഇടപെടൽ മൂലം ആ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹവും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.