മരണത്തോട് മല്ലിട്ട് ആ പെൺകുഞ്ഞിന്റെ അവസാന വാക്കുകള്‍ എന്താണെന്ന് അറിയേണ്ടേ…

കുഞ്ഞുങ്ങളെ നാം മാലാഖമാരായി ചിത്രീകരിക്കാറുണ്ട്. ദൈവത്തോട് ഏറ്റവും അടുത്ത് നിൽക്കുകയും ദൈവം ഏറെ സ്നേഹിക്കുകയും ചെയ്യുന്നവരാണ് കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങൾക്ക് അസുഖങ്ങൾ വരുമ്പോൾ അവരുടെ മാതാപിതാക്കൾക്ക് അതൊരിക്കലും സഹിക്കാനായി സാധിക്കുകയില്ല. അങ്ങനെ ഒരു കുട്ടിയുടെ കഥയാണ് ഇവിടെ പങ്കുവെക്കുന്നത്. ആ കുഞ്ഞിനെ പെട്ടെന്ന് ഒരു പനി ഉണ്ടാവുകയും അവളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയാണ്. അവളുടെ മാതാപിതാക്കളാണ് ഡേവിനും റേച്ചലും. ഇരുവർക്കും അവളെ വളരെയധികം ഇഷ്ടമായിരുന്നു. ആ കുഞ്ഞിനും അവളുടെ മാതാപിതാക്കൾ എന്ന് വെച്ചാൽ ജീവൻ തന്നെയായിരുന്നു.

   

ആശുപത്രിയിലെ വിദഗ്ധ ചികിത്സകൾക്കും പരിശോധനകൾക്കും ഒടുവിൽ അവൾക്ക് മെനിഞ്ചൈറ്റിസ്. എന്ന അസുഖമാണെന്ന് കണ്ടെത്തുകയുണ്ടായി. അനേകം മരുന്നുകൾ ചെയ്തുവെങ്കിലും അവയൊന്നും ആ കുഞ്ഞിൻറെ ശരീരത്തോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. കുഞ്ഞിന്റെ ജീവന് തന്നെ അപകടമാണെന്ന് മനസ്സിലാക്കിയ ഡോക്ടർമാർ അക്കാര്യം മാതാപിതാക്കളോട് പങ്കുവയ്ക്കുകയും ചെയ്തു. ഓരോ മിനിറ്റുകൾ കഴിയുന്തോറും ആ കുഞ്ഞിൻറെ സ്ഥിതി വളരെയധികം വഷളാവുകയായിരുന്നു. മാതാപിതാക്കളും ബന്ധുക്കളും ഏറെ വിഷമത്തിലാവുകയും ചെയ്തു.

അച്ഛന്റെയും അമ്മയുടെയും കൈകൾ പിടിച്ചുകൊണ്ട് അവരെ ആശ്വസിപ്പിക്കുന്നതും അവരുടെ കണ്ണുനീർ തുടച്ചു കൊടുക്കുന്നതും അവരോട് സംസാരിക്കുന്നതും ആയ ദൃശ്യങ്ങളാണ് ആ കുഞ്ഞിൻറെ അമ്മ തന്നെ വീഡിയോയിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുകയും ചെയ്തിരിക്കുന്നത്. ആ കുഞ്ഞ് ഏറെ രോഗാവസ്ഥയിലാണ്. അവൾക്ക് സംസാരിക്കാൻ പോലും അപ്പോൾ കഴിയുന്നുണ്ടായിരുന്നില്ല. എന്നിരുന്നാലും വളരെയധികം പ്രയാസപ്പെട്ടുകൊണ്ട് അവൾ അവളുടെ മാതാപിതാക്കളോട് സംസാരിക്കുകയാണ്.

സ്വർഗ്ഗത്തിലെത്തുമ്പോൾ മാതാപിതാക്കളോടൊപ്പം തന്നെ എനിക്കും ആയിരിക്കണം എന്നാണ് അവൾ അവളുടെ മാതാപിതാക്കളോട് പറയാൻ തുടങ്ങിയത്. എന്നാൽ അപ്പോൾ തന്നെ അവൾ പെട്ടെന്ന് മയക്കത്തിലേക്ക് വീണു പോവുകയായിരുന്നു. ആ കുഞ്ഞിൻറെ മരണം ഉറപ്പായി എന്ന് വീട്ടുകാർ കരുതിയെങ്കിലും വളരെ പെട്ടെന്ന് ഞെട്ടി ഉണർന്ന് എഴുന്നേൽക്കുകയും അവളുടെ അമ്മയുടെ കൈകൾ പിടിക്കുകയും ചെയ്യുകയുണ്ടായി. മരുന്ന് കുട്ടിയുടെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയെന്നാണ് ഡോക്ടർമാർ അപ്പോൾ പറഞ്ഞത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.