വിവാഹം വൈറലാക്കാൻ ശ്രമിച്ച വധുവിന്റെ മുഖം തീ വിഴുങ്ങി…

സോഷ്യൽ മീഡിയയുടെ സ്വാധീനം ഇപ്പോൾ ചില്ലറയൊന്നുമല്ല. എല്ലാ മേഖലയിലും കീഴടക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു വിവാഹ വേദി ഏറ്റവും അധികം വൈറലാക്കാൻ ശ്രമിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ജൂനറിലുള്ള വധുവരന്മാർ. അവരുടെ വിവാഹം വൈറലാക്കാൻ വേണ്ടി അവർ ചെയ്തത് എന്താണെന്ന് അറിയേണ്ടേ. വിവാഹ വേദിയിൽ വെച്ച് ഏറെ വൈറലായ വീഡിയോസ് ലഭിക്കുന്നതിനായി ഇരുവരുടെയും കയ്യിൽ രണ്ട് തീ തുപ്പുന്ന തോക്കുകൾ ഉണ്ടായിരുന്നു.

   

തോക്ക് ഉപയോഗിച്ചാൽ അതിൽ നിന്ന് പൂത്തിരി കത്തുന്ന രീതിയിലുള്ള പ്രകടനമായിരുന്നു കാഴ്ചവയ്ക്കേണ്ടിയിരുന്നത്. എന്നാൽ ഇത്തരത്തിൽ തോക്ക് ഉപയോഗിക്കുന്നതിനിടെ വധുവിന്റെ കയ്യിലിരുന്ന തോക്ക് പൊട്ടിത്തെറിക്കുകയും വധുവിന്റെ വിവാഹ ഹാരത്തിലേക്ക് തീപടരുകയും ചെയ്തു. വിവാഹ വേദിയിൽ വെച്ച് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായതിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് വധുവരന്മാരും നാട്ടുകാരും. എന്നാൽ തീ പടർന്നതിനെ തുടർന്ന് വിവാഹ ഹാരവും തോക്കും വലിച്ചെറിഞ്ഞുകൊണ്ട് ഓടിപ്പോകുന്ന വധുവിനെയും.

നമുക്ക് വീഡിയോയിൽ കാണാവുന്നതാണ്. ഏറെ ത്യാഗം സഹിച്ചും തങ്ങളുടെ വിവാഹം എന്ന ചടങ്ങിന്റെ ഓർമ്മ ഏറെ വൈറലാക്കാൻ ശ്രമിക്കുന്ന വധൂവരന്മാർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. ഏറെ ശ്രദ്ധ പുലർത്തി മുന്നോട്ടുപോയാൽ തന്നെ ജീവിതം ഇപ്പോൾ ഏവർക്കും അപകടത്തിലാണ്. അതിന്റെ കൂട്ടത്തിൽ അശ്രദ്ധമായ ഇത്തരം ബാലിശമായ കാര്യങ്ങൾ കൂടി ചെയ്തു സ്വജീവൻ തന്നെ നഷ്ടപ്പെടുത്താൻ ഒരാളും തയ്യാറാവരുത് എന്നത്.

ഒരുപക്ഷേ വധുവിന്റെ മുഖത്തിന് തന്നെ മുഴുവനായും പൊള്ളലേൽക്കാൻ വിധമുള്ള മാരകമായ വസ്തുവാണ് അവർ ഉപയോഗിച്ചിരുന്നത്. മുഖത്തിന് തൊട്ടടുത്തായി തന്നെ പൂത്തിരി കത്തുന്ന തോക്ക് ഉപയോഗിച്ചാൽ ഉറപ്പായും പൊള്ളലേക്കും എന്നത് ശ്രദ്ധ പതിപ്പിക്കേണ്ട ഒരു കാര്യം തന്നെയാണ്. മഹാരാഷ്ട്രയിൽ നടന്ന ഈ സംഭവം ഏവർക്കും ഒരു ഗുണപാഠമാണ്. വിവാഹം എന്നതിന്റെ പേരിൽ ആഘോഷം എന്നതിന്റെ പേരിലും ഒരുപാട് പേക്കൂത്തുകൾ കാണിക്കുന്ന യുവതലമുറ ഇവയെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.