പ്രതികാര ദാഹിയായി പാഞ്ഞടുത്ത് മൂർഖൻ പാമ്പ്. കാഴ്ചകണ്ട് നടുങ്ങി വിറച്ച് നാട്ടുകാർ…

വാമൊഴി ആയിട്ടുള്ള ഒരു കേട്ട് കേൾവിയാണ് പാമ്പുകളുടെ പ്രതികാര കഥ. ഇത്തരത്തിൽ പാമ്പ് പ്രതികാരം ചെയ്യും എന്ന് പലരും പറഞ്ഞു നാം കേട്ടിട്ടുണ്ട്. പാമ്പുകളെ കൊല്ലരുതെന്നും തല്ലരുതെന്നും ഉപദ്രവിച്ചാൽ അവർ തിരിച്ചു ഉപദ്രവിക്കും എന്നും. അതുകൊണ്ട് പാമ്പുകളെ നോവിക്കരുത് എന്നും പലരും പറയാറുണ്ട്. എന്നാൽ ഇതെല്ലാം ഒരു കേട്ട് കേൾവിയായും കെട്ടുകഥയായും ആണ് നാമെല്ലാവരും കരുതിയിരുന്നത്. എന്നാൽ ഇത് കേട്ട് കേൾവിയും കെട്ടുകഥയും അല്ല എന്ന് ഉറപ്പിക്കുന്ന ഒരു കഥയാണ് ഉത്തർപ്രദേശിൽ സംഭവിച്ചത്.

   

ഉത്തർപ്രദേശിലെ ഒരു നിവാസിയായിരുന്നു ഗുണ്ടു പചൗരി. അദ്ദേഹം ഒരു ദിവസം അദ്ദേഹത്തിൻറെ മോട്ടോർസൈക്കിളിൽ റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ അൽപദൂരം മുന്നോട്ടു പോയപ്പോഴാണ് അദ്ദേഹത്തിൻറെ ബൈക്ക് അദ്ദേഹം അറിയാതെ തന്നെ റോഡിൽ കിടന്നിരുന്ന ഒരു മൂർഖൻ പാമ്പിന്റെ വാലിലൂടെ കയറിയിറങ്ങിയത്. ബൈക്ക് കയറിയിറങ്ങിയപ്പോൾ വേദനിച്ച പാമ്പ് ആ ബൈക്കിന് നേരെ പാഞ്ഞെടുക്കുകയായിരുന്നു.

എന്നാൽ ബൈക്ക് മുന്നോട്ടു പോയിക്കൊണ്ടിരിക്കാതെ ആദ്യമൊന്നും അറിഞ്ഞില്ല. പിന്നീടാണ് അദ്ദേഹം പാമ്പ് തന്നെ പിന്തുടരുന്നത് അറിഞ്ഞത്. പാമ്പ് തന്നെ പിന്തുടരുന്നത് അറിഞ്ഞപ്പോൾ അദ്ദേഹം അതിവേഗത്തിൽ ബൈക്ക് ഓടിക്കാൻ ആയി തുടങ്ങി. എന്നാൽ പാമ്പും അതിവേഗത്തിൽ ആയിരുന്നു വന്നിരുന്നത്. പെട്ടെന്ന് ഭയപ്പെട്ട അദ്ദേഹം ബൈക്ക് റോഡിൽ ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. ബൈക്ക് റോഡിൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ പാമ്പ് അതിൽ കയറി ഇരുപ്പുറപ്പിച്ചു.

ഒരുപാട് സമയം പത്തിവിടർത്തി അതിൽ തന്നെ ഇരിക്കുകയായിരുന്നു. പ്രദേശവാസികൾ പാമ്പിനെ ഓടിക്കാനായി ശ്രമിച്ചപ്പോൾ എല്ലാം അത് പതി വിടർത്തിക്കൊണ്ട് പ്രദേശവാസികളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. അവസാനം അവിടെ കൂടിച്ചേർന്ന വ്യക്തികളെല്ലാം കല്ലുകൾ പെറുക്കി പാമ്പിനെ എറിഞ്ഞ് ഓടിക്കുകയായിരുന്നു ചെയ്തിരുന്നത്. പാമ്പ് എപ്പോഴെങ്കിലും തന്നെ തിരിച്ച് ഉപദ്രവിക്കും എന്ന പേടിയിലാണ് ഗുണ്ടു ഇപ്പോഴും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.