ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞത് ഒരു യുവാവിന്റെ കരങ്ങളിൽ. ഇത് നിങ്ങൾ കാണാതെ പോകരുത്…

ചില അപകടങ്ങളിൽ നിന്ന് നാം രക്ഷപ്പെടുമ്പോൾ നാം പറയാറുണ്ട് ദൈവം നമ്മളെ രക്ഷിച്ചു. ദൈവം ഉണ്ട് ദൈവത്തിന്റെ കരങ്ങൾ ഇവിടെ പതിഞ്ഞു എന്നെല്ലാം. എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ വീഡിയോയിൽ നമുക്ക് കാണാം നാലാം നിലയുടെ മുകളിൽ നിന്ന് ഒരു കുഞ്ഞ് വീഴാൻ പോവുകയാണ്. ആ കുഞ്ഞേ നാലാം നിലയുടെ ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് ആ കുഞ്ഞി ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴാനായി പോവുകയാണ്.

   

എന്നാൽ ആ കുഞ്ഞിനെ എവിടെയോ ചെറിയ പിടുത്തം കിട്ടിയിരിക്കുന്നു. ആ ബാൽക്കണിയിൽ തൂങ്ങിക്കിടക്കുകയാണ് ചെയ്യുന്നത്. എന്നാൽ അയൽവാസികളായ തൊഴിലാളികൾ ഈ കാഴ്ച കാണുകയും അക്ഷരാർത്ഥത്തിൽ പേടിച്ചു പോവുകയും ചെയ്തു. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചേ അവർ നിൽക്കുമ്പോൾ അതുവഴി വന്ന ഒരു യുവാവ് ക്ഷണനേരം കൊണ്ട് കെട്ടിടത്തിന് അടുത്തേക്ക് പാഞ്ഞ് അടുക്കുകയും ആ കെട്ടിടത്തിലൂടെ മുകളിലേക്ക് വലിഞ്ഞു കയറുകയും ചെയ്യുകയാണ്.

അങ്ങനെ ആ നാലു വയസ്സ് മാത്രം പ്രായം വരുന്ന കുഞ്ഞിന്റെ അടുക്കലേക്ക് 4നിലകളും താണ്ടി ആ യുവാവ് എത്തപ്പെടുകയാണ്. അയാൾ ഒന്നും തന്നെ ആലോചിച്ചു നിൽക്കാതെ വേഗം പ്രവർത്തിച്ച ആ കുഞ്ഞിനെ കൈകളിൽ എടുത്ത് രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരുപക്ഷേ ആ യുവാവ് ആ സമയം അവിടെ എത്തിയില്ലായിരുന്നുവെങ്കിൽ ആ കുഞ്ഞ് താഴേക്ക് വീഴുകയും ചിന്നി ചിതറി പോവുകയും ചെയ്യുമായിരുന്നു.

എന്നാൽ ആ യുവാവിന്റെ തക്കസമയത്തുള്ള ഇടപെടൽ മൂലം ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി സാധിച്ചു. ചിലപ്പോഴെല്ലാം മാതാപിതാക്കളുടെ ശ്രദ്ധ കുറഞ്ഞു പോകുന്ന സമയങ്ങളിൽ കുഞ്ഞുങ്ങൾക്ക് ഇത്തരത്തിൽ ആപത്തുകൾ സംഭവിക്കാറുണ്ട്. എന്നാൽ ദൈവത്തിന്റെ കരങ്ങൾ ആ യുവാവിലൂടെ പ്രവർത്തിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.