കല്യാണ തലേന്ന് നട്ടെല്ല് ഒടിഞ്ഞു കിടന്ന യുവതിയെ വിവാഹം ചെയ്തു വരൻ

സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഇപ്പോൾ ഒരു കല്യാണ കഥയാണ്. ആരതി മോറയുടെയും വരന്റെയും വിവാഹം കഴിഞ്ഞ ഡിസംബർ എട്ടിനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ആരതിയുടെ വീട്ടിൽ വിവാഹ ചടങ്ങുകൾ നടക്കാൻ എട്ടു മണിക്കൂർ ബാക്കി നിൽക്കെ ഒരു ദുരന്തം ആ വീട്ടിൽ സംഭവിച്ചു. വീടിന്റെ ടെറസിൽ നിന്നും വീഴാൻ പോയ കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ ആരതി അപതത്തിൽ കാൽവഴുതി താഴേക്ക് വീണു. നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചു.

   

ശരീരമാസകലം പരിക്കേറ്റു. തുടർന്ന് ആരതിയെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ആരതി മാസങ്ങളോളം എഴുന്നേൽക്കാൻ കഴിയാതെ കിടക്കേണ്ടിവരും എന്നും ഒരുപക്ഷേ വൈകല്യങ്ങൾ ഉണ്ടായേക്കാം എന്നും ആരതിയുടെ കുടുംബക്കാരെ ഡോക്ടർമാർ അറിയിച്ചു. ആരതിയുടെ കുടുംബാംഗങ്ങൾ വരനെ സമീപിച്ച് ആരതിയുടെ അനിയത്തിയെ വിവാഹം കഴിക്കാൻ സമ്മതമാണോ.

എന്ന് ചോദിചെങ്കിലും അയാൾ അത് നിരസിച്ചു. അയാൾ കല്യാണത്തിൽ നിന്നും പിന്മാറും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ ആരതിയെ കാണാൻ ആശുപത്രിയിൽ ഓടിയെത്തിയ അയാൾ കുടുംബാംഗങ്ങളുടെ എതിർപ്പ് മറികടന്ന് നിശ്ചയിച്ച ദിവസം തന്നെ ആരതിയെ വിവാഹം കഴിക്കുകയാണ് ചെയ്തത്. ആശുപത്രിയിൽ കഴിഞ്ഞ ആരതിയെ ഡോക്ടർമാരുടെ.

അനുവാദത്തോടെ അയാൾ വിവാഹത്തിനായി വീട്ടിലെത്തിക്കുകയായിരുന്നു. ആംബുലൻസിൽ എത്തിയ ആരതിയെ സ്റ്റെച്ചറിന്റെ സഹായത്തോടെയാണ് കല്യാണ മണ്ഡപത്തിൽ എത്തിച്ചത്. വിവാഹ ചടങ്ങുകൾ നടക്കുമ്പോഴെല്ലാം ആരതി സ്ട്രക്ചറിൽ തന്നെയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.