സ്വന്തം ഭർത്താവിനെ തല്ലി ചതച്ച യുവാവിന് വേണ്ടി പ്രാർത്ഥിക്കുന്ന ഒരു ഭാര്യ. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

മോള് വിഷമിക്കേണ്ട ട്ടോ അമ്മ ഒന്നും ഉണ്ടാക്കിയിട്ടില്ല. എങ്കിലും സാരമില്ല പുറത്തുനിന്ന് അമ്മ എന്തെങ്കിലും എൻറെ കുട്ടിക്ക് കഴിക്കാനായി വാങ്ങിത്തരാം. നാല് വയസ്സുള്ള തൻറെ മകളോട് ഇത്രയും പറയുന്നതിനോടൊപ്പം സവിത കണ്ണുനീർ തുടയ്ക്കുന്നുണ്ടായിരുന്നു. അമ്മേ എന്തിനാണ് അമ്മയെ അച്ഛൻ എപ്പോഴും തല്ലുന്നത് കുഞ്ഞത് ചോദിച്ചപ്പോൾ സവിത കുറച്ചുകാലംപുറകോട്ട് ചിന്തിച്ചു. തന്റെ അച്ഛനും അമ്മയ്ക്കും ഏക മകളായിരുന്നു താൻ. അവർ ഏറെ ലാളിച്ചും സ്നേഹിച്ചും.

   

ആണ് അവളെ വളർത്തിയത്. എന്നാൽ ചെറുപ്പത്തിലെ തന്നെ അച്ഛനും അമ്മയും അവൾക്ക് നഷ്ടമായി. പിന്നീടങ്ങോട്ട് അമ്മയുടെ വീട്ടിൽ നിന്നിട്ടാണ് സവിത വളർന്നത്. വളർന്നു വലുതാകുംതോറും ആ വീട്ടുകാർക്ക് അവൾ ഒരു ബാധ്യതയായി മാറി. വിവാഹ പ്രായം എത്തുന്നതിനു മുൻപ് തന്നെ അവളെ ഒരു ചെറുക്കനുമായി വിവാഹം ചെയ്തുകൊടുത്തു. ആദ്യനാളുകളിൽ അവൾക്ക് സന്തോഷം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അങ്ങോട്ട് അവളുടെ അവസ്ഥ മാറുകയായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന അവൾ പഠിക്കാൻ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ.

അവർ തന്നെയാണ് പഠിക്കാൻ കൊണ്ടുചെന്ന് ചേർത്തത്. എന്നാൽ രണ്ടുമാസമേ അവളുടെ പഠനം നീണ്ടുള്ളൂ. അതിനപ്പുറത്തേക്ക് അവൾക്ക് പഠിക്കാൻ കഴിഞ്ഞില്ല. ഭർത്താവിൻറെ വീട്ടിൽ ഭർത്താവിൻറെ ക്രൂര പീഡനങ്ങൾക്കൊടുവിൽ അവൾക്ക് പഠിത്തം നിർത്തേണ്ടതായി വന്നു. ഒരു കാരണവും കൂടാതെ ഭർത്താവ് എന്നും അവളെ ഉപദ്രവിക്കുമായിരുന്നു. എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അയാളോട് ചോദിക്കുമ്പോൾ ഞാനൊരു ആണ് ആണ്. ആണുങ്ങൾ ഇങ്ങനെയാണ്.

ഭാര്യയെ സ്വന്തം കാൽക്കീഴിൽ നിർത്തുന്നവരാണ് എന്നെല്ലാം അയാൾ പറയാറുണ്ടായിരുന്നു. ഒരു ദിവസം അയാളുടെ ബന്ധുവീട്ടിൽ ഒരു കല്യാണം വന്നു. അങ്ങോട്ടേക്ക് മൂവരും ചേർന്ന് പോവുകയായിരുന്നു. അവിടെ കണ്ട ചെറുപ്പക്കാരൻ സവിതയെ എന്തോ പറഞ്ഞു എന്നതിൻറെ പേരിൽ അയാൾ ആ ചെറുപ്പക്കാരനെ ഉപദ്രവിക്കാനായി തുടങ്ങി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.