കറുത്ത വർഗ്ഗക്കാരൻ ആയ ആളുടെ കൂടെ ഇരിക്കാൻ കൂട്ടാക്കാത്ത ബ്രിട്ടീഷ് യുവതിക്ക് ചുട്ട മറുപടി കൊടുത്ത് എയർഹോസ്റ്റസ്

ജോഹന്നാൻ ബർഗിൽ നിന്നും ബ്രിട്ടീഷ് എയർവെയ്സിലേക്ക് ഒരു ബ്രിട്ടീഷ് വനിത കയറുകയുണ്ടായി. അതിനുശേഷം സീറ്റ് നമ്പർ നോക്കിയപ്പോൾ അടുത്തിരിക്കുന്നത് കറുത്ത വർഗ്ഗക്കാരനായ ഒരു സഹയാത്രികൻ ആയിരുന്നു. അയാളുടെ കൂടെ ഇരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ആ ബ്രിട്ടീഷ് യുവതി എയർഹോസ്റ്റേഴ്സിനെ വിളിക്കുകയും തുടർന്ന് സംസാരിക്കുകയും ചെയ്തു. പക്ഷേ നിലവിൽ ഒന്നും സീറ്റുകൾ ഒഴിവില്ലെന്നും എല്ലാ സീറ്റും ഫുള്ളാണെന്നും തിരിച്ച് എയർഹോസ്റ്റേഴ്സ് പറഞ്ഞു.

   

പക്ഷേ ഈ അടുത്തിരിക്കുന്ന സഹയാത്രികനെ കൂടുതൽ വിമർശിച്ചുകൊണ്ടാണ് ആ സ്ത്രീ അവിടെ രൂക്ഷമായി സംസാരിച്ചുകൊണ്ടിരുന്നത്. അയാൾ കറുത്ത വർഗ്ഗക്കാരനാണ് എനിക്ക് അയാളുടെ കൂടെ ഇരിക്കാൻ കഴിയില്ല ഇയാളുടെ കൂടെയാണോ നിങ്ങളെ ഇരുത്തുന്നത് എന്നൊക്കെ പറഞ്ഞ വളരെ തരംതാഴ്ത്തുന്ന രീതിയിലായിരുന്നു ആ സ്ത്രീയുടെ സംസാരം. എന്നാൽ മറ്റു യാത്രക്കാരൊക്കെ ഇത് കേൾക്കുകയുo സഹയാത്രികരോക്കെ തന്നെ അയാളെ ദയാപൂർവ്വം വീക്ഷിക്കുകയും ചെയ്തു.

ഈ ബ്രിട്ടീഷ് യുവതിയെ പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ഹോസ്റ്റേഴ്സ് ഞാൻ ഇപ്പോൾ വരാം ഞാൻ ക്യാപ്റ്റനോട് ഒന്ന് ചോദിക്കട്ടെ എന്നൊക്കെ പറഞ്ഞു ആ എയർ ക്രു അവിടുന്ന് പോയി. അതിനുശേഷം വന്ന് ഈ യുവതിയോട് പറഞ്ഞു ഒരു സീറ്റ് ഒഴിവുണ്ട് അത് ഫസ്റ്റ് ക്ലാസ്സിലാണ് എന്നോട് പറഞ്ഞത് അവിടേക്ക് കൂട്ടിക്കൊണ്ട് വരാനാണ്.

യുവതി കേട്ടപ്പോൾ ആ യുവതി യോടാണ് എന്ന് വിചാരിച്ചു പക്ഷേ ആ കറുത്ത വർഗ്ഗക്കാരനായ യാത്രികനോട് ആയിരുന്നു. ആ ബ്രിട്ടീഷ് യുവതിക്ക് ഇതിൽപരം ഒരു നാണക്കേട് ഉണ്ടായിരുന്നില്ല. യാത്രക്കാരെല്ലാവരും അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : First Show