തന്നെ ലാലേട്ടനും ആയി താരതമ്യം ചെയ്യരുതെന്ന് ടോവിനോ..

വളരെയധികം നല്ല കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്യുന്ന ഒരു താരമാണ് ടോവിനോ തോമസ്. ആദ്യം വില്ലൻ വേഷങ്ങളിൽ മലയാളത്തിലേക്ക് ചേക്കേറിയ ഈ നടൻ പിന്നീട് സീരിയസായ പല റോളുകളും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ തുടങ്ങി. ഇതിനിടയിലാണ് അദ്ദേഹത്തിൻറെ വളരെ ഹിറ്റായി കൊണ്ടിരിക്കുന്ന പല ചിത്രങ്ങളും തിയേറ്ററുകളിൽ നിറഞ്ഞാടുന്നത്. അതിനിടയിൽ ആരാധകരും ടോവിനോ തോമസിനെ പുതിയ ചിത്രമായ വാശിയെ കുറിച്ചുള്ള ചർച്ചകളിൽ ആണ്.

നവാഗതനായ വിഷ്ണുവാണ് ഇതിന് സംവിധാനം ചെയ്തിരിക്കുന്നത്. എന്നാൽ ഈ സിനിമയ്ക്ക് വളരെയധികം പ്രത്യേകതകളുണ്ട്. കീർത്തി സുരേഷ് ആണ് ഇതിന് നായിക. വളരെയധികം പ്രാധാന്യമുള്ള ഒരു സിനിമ കൂടിയാണ് വാശി എന്ന് പറയുന്നത്. വാശി സിനിമയുടെ പ്രമോഷന് ഭാഗമായി അവർ രണ്ടുപേരും എത്തിയ ഒരു ഇൻറർവ്യൂവിൽ ആണ് ലാലേട്ടനോട് സാമ്യമുള്ള പലകാര്യങ്ങളും അദ്ദേഹത്തിന് ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നത്.

ലാലേട്ടനെ പോലെ തന്നെ വില്ലൻ കഥാപാത്രങ്ങളിൽ അരങ്ങേറിയ ടോവിനോ പിന്നീട് വർഷത്തിൽ അഞ്ചു സിനിമകൾ ചെയ്യാൻ തുടങ്ങിയെന്നും ഇതെല്ലാം ലാലേട്ടനോട് സാമ്യമുള്ള കാര്യങ്ങളാണെന്നും അവതാരകർ ചോദിച്ചു. ഇതിനു മറുപടിയായി ടോവിനോ പറഞ്ഞത് എനിക്ക് വളരെയധികം സന്തോഷം ഉള്ള കാര്യം ആണ് ലാലേട്ടനും ആയി എന്നെ സാമ്യപ്പെടുത്തും ന്നത്. എന്നാൽ അദ്ദേഹത്തെപ്പോലെ ഒരു മഹാനടനൊപ്പം സമയം പെടുത്താനുള്ള എന്തെങ്കിലും ഗുണം തനിക്ക് ഉണ്ടോ.

എന്ന് തനിക്കറിയില്ലെന്നും അതുകൊണ്ടുതന്നെ ലാലേട്ടനുമായ സാമ്യപ്പെടുത്തും പോൾ എനിക്ക് തന്നെ പേടിയാകുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ കേട്ട് ഇപ്പോഴും ആരാധകർ ഒന്നടങ്കം പറയുന്നത് ലാലേട്ടനോട് നല്ല സാമ്യമുണ്ട് എന്നാണ്. പേരുപോലെതന്നെ വാശി ഒരു നല്ല സിനിമയെ ആകുമെന്നും അതിൽ ഒരുപാടു നല്ല കാര്യങ്ങളുണ്ട് എന്നുമാണ് ഇപ്പോൾ ആരാധകർ പുറത്തുവിടുന്നത്.. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.