വിശക്കുന്നവനെ ആഹാരം നൽകുന്നതിനേക്കാളും ദാഹിക്കുന്നവനെ കുടിക്കാൻ നൽകുന്നതിനേക്കാളും വലുതായി എന്താണ് ഉള്ളത്?

ഇന്നത്തെ കാലത്ത് വിശപ്പിന്റെ വിളിയറിഞ്ഞവർ വളരെ ചുരുക്കം പേർ മാത്രമാണ്. ഇന്ന് ഏവർക്കും കഴിക്കാൻ ആഹാരവും ഉടുക്കാൻ വസ്ത്രവും താമസിക്കാൻ പാർപ്പിടവും ഉണ്ട്. എന്നാൽ അവയെല്ലാം നിഷേധിക്കപ്പെട്ട തെരുവിൽ അലഞ്ഞു നടക്കുന്ന ഒരു കൂട്ടം വ്യക്തികൾ ഉണ്ട്. അവരെ ചിലപ്പോൾ എല്ലാം നാം യാചകരെന്നും നാടോടികൾ എന്നും ഭ്രാന്തന്മാർ എന്നും മുദ്രകുത്താറുണ്ട്. പലപ്പോഴും അവരുടെ ജീവിതാവസ്ഥയാണ് അവരെ ഇങ്ങനെയെല്ലാം മാറ്റി തീർക്കുന്നത്.

   

അവരെയെല്ലാം നാം മനുഷ്യരായി മാത്രം കണ്ട് നമ്മളിൽ ഒരാളായി കരുതി സഹായിക്കുകയും അവരോട് സഹകരിക്കുകയും ചെയ്താൽ അവരെല്ലാവരും നമ്മളെപ്പോലെ തന്നെ നല്ലൊരു ജീവിതം നയിക്കാൻ പ്രാപ്തരാകും. ഇത്തരത്തിൽ ഒരു ബൈക്ക് റൈഡർ അദ്ദേഹത്തിൻറെ ബൈക്കുമായി റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു. അദ്ദേഹം അങ്ങനെ യാത്ര ചെയ്തുകൊണ്ടിരിക്കെ യാത്രാമധ്യേ അദ്ദേഹം ഒരു വൃദ്ധനായ യാചകനെ കണ്ടുമുട്ടുകയാണ്. അദ്ദേഹത്തെ കണ്ടതും ബൈക്ക് നിർത്തി അദ്ദേഹത്തെ അരികിലേക്ക് വിളിക്കുകയും ചെയ്തു.

അദ്ദേഹം തനിക്ക് എന്തെങ്കിലും ചില ത്തുട്ടുകൾ കിട്ടിയേക്കും എന്ന് കരുതി ആ ബൈക്ക് റൈഡറുടെ അടുത്തേക്ക് ഓടിവരുകയാണ്. അദ്ദേഹം വന്ന് അദ്ദേഹത്തിന്റെ കയ്യിലുള്ള ഒരു പാത്രം നീട്ടുകയാണ് ചെയ്യുന്നത്. അപ്പോൾ അയാളെ തന്നെ ഞെട്ടിച്ചുകൊണ്ട് ഈ ബൈക്ക് റൈഡർ സ്നേഹപൂർവ്വം യാചകന് കഴിക്കാനായി പലഹാരങ്ങൾ നൽകുകയാണ്. അത് കിട്ടിയതും അദ്ദേഹത്തിന് വളരെയേറെ സന്തോഷമായി.

തനിക്ക് ഒരു നേരത്തെ കഴിക്കാനുള്ള ആഹാരമെങ്കിലും കിട്ടുമല്ലോ എന്ന് കരുതി അയാൾ അതു വേഗം കൈനീട്ടി വാങ്ങുകയും ബൈക്ക് റൈഡറിനെ വണങ്ങുകയും അദ്ദേഹത്തിൻറെ കാലുപിടിച്ച് നന്ദി പറയാൻ ഒരുങ്ങുകയും ചെയ്യുകയാണ്. എന്നാൽ മനസ്സലിവുള്ള ആ ചെറുപ്പക്കാരൻ അദ്ദേഹത്തെ കാലു പിടിക്കാനായി അനുവദിക്കുന്നില്ല. കൂടാതെ അദ്ദേഹത്തിനെ കുറച്ചുകൂടി പലഹാരങ്ങൾ കഴിക്കാനായി നൽകുകയാണ് ചെയ്യുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.