മൃഗങ്ങളോട് ഇനി ഈ ക്രൂരത തുടരണമോ? നിങ്ങൾ ഇത് കാണാതെ പോകരുത്…

ഇപ്പോൾ ദാരുണമായ ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഒരു വീട്ടിൽ വളർത്തിയിരുന്ന ഒരു വളർത്തു പൂച്ച ഉണ്ടായിരുന്നു. അത് ഗർഭിണിയായിരുന്നു. പ്രസവസമയം അടുത്തപ്പോൾ അത് പ്രസവിക്കാനായി അനുയോജ്യമായ സ്ഥലം തേടി നടക്കുകയായിരുന്നു. അതിനിടയിൽ ആരോ അത് ശല്യമാകും എന്ന് കരുതി അതിനെ തലയ്ക്ക് പ്രഹരം ഏൽപ്പിച്ചിരിക്കുകയാണ്.ബോധരഹിതയായ രീതിയിൽ വീട്ടുകാർ തന്നെയാണ് തങ്ങളുടെ പൂച്ചയെ കണ്ടെത്തിയിരിക്കുന്നത്.

   

മൂന്ന് ദിവസമായി പ്രസവിക്കാനായി സാധിക്കാതെ ബോധരഹിതയായി പൂച്ച ഓടയിൽ കിടക്കുകയായിരുന്നു. തന്മൂലം വീട്ടുകാർ ആ പൂച്ചയെ മണ്ണുത്തി മൃഗാശുപത്രിയിൽ എത്തിക്കുകയും ഡോക്ടർ സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം പൂച്ചയെ പരിശോധിക്കുകയും ചെയ്തു. പൂച്ചയുടെ വയറിനകത്ത് നാലു കുഞ്ഞുങ്ങൾ ഉള്ളതായി സ്കാനിംഗിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ പ്രസവിക്കാൻ സാധിക്കാതെ.

മൂന്നുദിവസമായി കിടന്നിരുന്ന പൂച്ചയെ അവർ ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കുകയായിരുന്നു. ഒരു കുഞ്ഞിന്റെ ജീവനൊഴികെ ബാക്കി എല്ലാ കുഞ്ഞുങ്ങളുടെയും ജീവൻ രക്ഷിക്കാൻ അവർക്ക് സാധിച്ചു. പൂച്ച കുഞ്ഞുങ്ങളുടെയും പൂച്ച തള്ളയുടെയും ജീവൻ രക്ഷിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഇപ്പോൾ മെഡിക്കൽ സംഘം ഉള്ളത്. തങ്ങളുടെ പൂച്ചയെ രക്ഷിച്ച ഡോക്ടർ സുധീഷിനും സംഘത്തിനും വീട്ടുകാർ നന്ദി പറയുകയും ചെയ്തു.

എന്നാലും ഈ കാലഘട്ടത്തിലും എന്തിനാണ് മൃഗങ്ങളോട് ഇത്തരം ക്രൂരത നടത്തുന്നത്. ആദ്യമെല്ലാം വണ്ടി തട്ടി പൂച്ച അവശയായി കിടക്കുകയാണ് എന്നാണ് കരുതിയിരുന്നത്. എന്നാൽ വിദഗ്ധമായ പരിശോധനയിൽ പൂച്ചയെ വണ്ടി തട്ടിയതല്ല എന്നും പൂച്ചയുടെ തലയിൽ ഇരുമ്പ് ഉപയോഗിച്ച് പ്രഹരം ഏൽപ്പിച്ചതാണെന്നും കണ്ടെത്താനായി സാധിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.