രണ്ടാൻ അച്ഛന്റെ സ്നേഹം ഒരുനാൾ സത്യം എന്ന് അവൾ തിരിച്ചറിഞ്ഞു…

തന്റെ അനുജത്തിയുടെ നെറ്റിയിൽ രണ്ടാം അച്ഛന് ഉമ്മ വയ്ക്കുന്നത് കണ്ടുകൊണ്ടാണ് നിള അങ്ങോട്ടേക്ക് കയറിവന്നത്. അവൾ ദേഷ്യപ്പെട്ടു കൊണ്ട് അനിയത്തിയെ വഴക്കു പറഞ്ഞു. ഞാൻ നിന്നോട് എപ്പോഴും പറയാറില്ലേ ഇയാളുടെ അടുത്തേക്ക് പോകരുതെന്നും സംസാരിക്കരുതെന്നും. പിന്നെ നീ എന്താണ് ഇത് അനുസരിക്കാത്തത് എന്ന് പറഞ്ഞ് അവളെ അവിടെ നിന്ന് പിടിച്ചുമാറ്റി. തുടർന്ന് അയാളോട് ഇങ്ങനെ പറഞ്ഞു. താൻ എന്തെല്ലാം ചെയ്താലും ഞങ്ങളുടെ സ്വന്തം അച്ഛനാകാൻ പോകുന്നില്ല എന്ന്.

   

അയാൾക്ക് അത് കേട്ടപ്പോൾ വളരെയധികം സങ്കടം തോന്നി. നടുമുറിയിൽ ഇരുന്ന അയാളുടെ ഭാര്യക്കും വളരെ ദുഃഖമാണ് ഉണ്ടായത്. അവളുടെ ഭർത്താവിന്റെ മരണശേഷം രണ്ടാമതായി വിവാഹം ചെയ്തതായിരുന്നു അവൾ അയാളെ. പക്ഷേ അയാളുടേത് അത് ആദ്യവിവാഹം തന്നെയായിരുന്നു. തന്റെ സ്വന്തം മക്കളായി തന്നെയാണ് അയാൾ അവരെ കണ്ടിരുന്നത്. എന്നാൽ നിലയ്ക്ക് അയാളോട് വല്ലാത്ത ദേഷ്യം ആയിരുന്നു.

പുറമേ കേൾക്കുന്ന ഓരോ വാർത്തകളും അവളുടെ മനസ്സിനെ ഏറെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ അയാളെ സ്വന്തം അച്ഛനായി കരുതാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. അയാൾ കാണിച്ചിരുന്നത് പ്രകടമായ സ്നേഹം ആണ് എന്നാണ് അവൾ ചിന്തിച്ചിരുന്നത്. വിഷമിച്ച കണ്ണുനിറച്ചിരിക്കുന്ന അയാളുടെ ഭാര്യയോട് അയാൾ സമാധാനിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. ഒരിക്കൽ എല്ലാം ശരിയാകും എന്ന്. പക്ഷേ അവൾക്ക് ആ പ്രതീക്ഷ ഉണ്ടായിരുന്നില്ല. ദിനംപ്രതി തന്റെ മൂത്തമകളുടെ ദേഷ്യവും ശാഠ്യവും കൂടി കൂടി വരുകയായിരുന്നു. താഴെയുള്ള മകൾക്ക് ഓർമ്മവയ്ക്കുന്ന കാലത്തായിരുന്നു അവരുടെ അമ്മയെ അയാൾ വിവാഹം ചെയ്തത്.

അതുകൊണ്ട് തന്നെ അവൾ അച്ഛാ എന്ന് ശരിക്ക് വിളിച്ചു തുടങ്ങിയത് രണ്ടാൻ അച്ഛനെയായിരുന്നു. അതുകൊണ്ടുതന്നെ ആ കുട്ടിക്ക് അയാളോട് സ്നേഹവും ഉണ്ടായിരുന്നു. എന്നാൽ ഓർമ്മ വെച്ചതിനുശേഷം ആയിരുന്നു നിലയുടെ ജീവിതത്തിലേക്ക് അയാൾ വന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.