അലന്റെ ക്ലാസ് ടീച്ചറാണ് ബിന്ദു. നന്നായി ക്ലാസ്സിൽ പഠിക്കുന്ന അലൻ ഈയിടെയായി പഠനത്തിൽ പുറകോട്ടു പോയപ്പോഴും ക്ലാസ്സിൽ ശ്രദ്ധ കുറഞ്ഞപ്പോഴും ബിന്ദു ടീച്ചർ വലിയ ആശങ്കയായി. സ്കൂളിലെ കുട്ടികൾക്ക് കൗൺസിലിംഗ് നടത്തിക്കൊണ്ടിരിക്കുന്ന സ്നേഹ ടീച്ചറോട് ബിന്ദു ടീച്ചർ അവനെ കൗൺസിലിംഗ് ചെയ്യാനായി ആവശ്യപ്പെട്ടു. കൗൺസിലിംഗ് ചെയ്തുകൊണ്ടിരിക്കുന്ന സ്നേഹ ടീച്ചർ അവൻറെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയി.
ഞാൻ എൻറെ അമ്മയെ ഒരിക്കലും സ്നേഹിക്കുകയില്ല. എൻറെ അച്ഛൻ അമ്മയെ ഡിവോഴ്സ് ചെയ്താൽ മാത്രമേ ഞാൻ ഇനി ആ വീട്ടിലേക്ക് പോകു. എനിക്ക് എൻറെ അമ്മയോട് വെറുപ്പാണ് എന്ന് അലൻ തീർത്തു പറഞ്ഞു. എന്താണ് മോനെ അമ്മയോട് ഇത്ര വെറുപ്പ് എന്ന് ചോദിച്ചപ്പോൾ അവൻ അതിനെ ഉത്തരം നൽകിയില്ല. സ്നേഹ ടീച്ചർ വീണ്ടും വീണ്ടും ഇതേ ചോദ്യം ആവർത്തിച്ചെങ്കിലും ഉത്തരം നൽകിയില്ല. അവസാനം ബിന്ദു ടീച്ചർ എന്തായി കാര്യമെന്ന്.
അറിയാൻ സ്നേഹ ടീച്ചറെ സമീപിച്ചു. എന്നാൽ സംഭവിച്ചത് എല്ലാം സ്നേഹ ടീച്ചർ ബിന്ദു ടീച്ചറോട് പറഞ്ഞു. അങ്ങനെ അവൻറെ മാതാപിതാ ക്കളെ വിവരം അറിയിക്കാനായി അവർ തീരുമാനിച്ചു. അച്ഛനോട് വിവരം അറിയിക്കുന്നതിനു മുമ്പ് അമ്മയോട് ഒന്ന് സംസാരിച്ചു നോക്കാം എന്ന് അവർ തീരുമാനിച്ചു. അങ്ങനെ അവർ അമ്മയെ വിളിച്ചു. അങ്ങനെ അമ്മ ക്ലാസ്സിൽ വന്നു. ഒഴിഞ്ഞ ഒരു ക്ലാസ് മുറിയിൽ കൊണ്ടുപോയിരുത്തി.
ആൻസിയോട് ബിന്ദു ടീച്ചർ സംസാരിച്ചു. നിങ്ങളുടെ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ. നിങ്ങളെ കുറിച്ച് നിങ്ങളുടെ മകൻ വെറുപ്പോടെ ഇങ്ങനെയെല്ലാമാണ് പറഞ്ഞതെന്നും ബിന്ദു ടീച്ചർ പറഞ്ഞു. എന്നാൽ ഞങ്ങളുടെ വീട്ടിൽ യാതൊരു പ്രശ്നവുമില്ല എന്ന് ആൻസി മറുപടി പറഞ്ഞു. പിന്നെ എന്താണ് തന്റെ മകൻ തന്നെ ഇത്ര വെറുക്കാൻ കാരണം എന്ന് അവൾക്ക് മനസ്സിലായില്ല. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.