ഭിന്നശേഷിക്കാരൻ ആയ തന്റെ മകനുവേണ്ടി ഒരു അച്ഛൻ ചെയ്തത് കണ്ട് ജനങ്ങൾ ഞെട്ടി

ഭിന്നശേഷിക്കാരൻ ആയ തന്റെ മകന്റെ ആഗ്രഹത്തിനും സന്തോഷത്തിനും വേണ്ടി ഒരു അച്ഛൻ ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ. ഗുജറാത്തി വിവാഹത്തിന്റെ എല്ലാ പ്രൗഢിയോടും കൂടി തന്നെയാണ് അജയ് ബറോത്തിനെ കുടുംബാംഗങ്ങൾ ആനയിച്ചത്. സ്വർണ്ണ നിറത്തിലുള്ള ഷർവാണിയും തലപ്പാവും ധരിച്ച് കുതിരപ്പുറത്ത് കയറി അജയ് വരന്റെ ഗാംഭീരത്തോടുകൂടി തന്നെ എത്തി. സംഗീതവും മെഹന്തിയും ഒക്കെയായി കുടുംബാംഗങ്ങൾ കല്യാണം പൊടിപൊടിച്ചു.

   

പക്ഷേ ഒരു കാര്യം മാത്രം ഈ വിവാഹ ആഘോഷത്തിൽ വധു ഇല്ലായിരുന്നു. ഗുജറാത്തിന്റെ തലസ്ഥാന നഗരമായ ഗാന്ധിനഗറിലാണ് അപൂർവ്വമായ വിവാഹ ആഘോഷം കൊണ്ടാടിയത്. ഇരുപത്തിയെഴു കാരനായ ഭിന്നശേഷിക്കാരൻ ആയ മകന് അച്ഛൻ നൽകിയ ഏറ്റവും വലിയ സന്തോഷമായിരുന്നു ഈ ആഘോഷങ്ങൾ. ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചുപോയ അജയ്യെ അച്ഛൻ ആണ് വളർത്തിയത്.

ചെറുപ്പത്തിൽ തന്നെ പഠനത്തിൽ വൈകല്യവും അനുബന്ധ പ്രശ്നങ്ങളും അജയിക്ക് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഔപചാരിക വിദ്യാഭ്യാസം അജയ്ക്ക് ലഭിച്ചിരുന്നില്ല. യുവാവ് ആയതോടെ ഏതെങ്കിലും വിവാഹ ആഘോഷത്തിന് പോകുമ്പോൾ അജയ് അച്ഛനോട് ചോദിക്കും എപ്പോഴാണ് എന്റെ വിവാഹം വരുക എന്ന്.

എന്നാണ് കുതിരപ്പുറത്ത് ഇങ്ങനെ ആനയിക്കുക എന്നൊക്കെ. ഭിന്നശേഷിക്കാരൻ ആയ മകന് ഒരു വധുവിനെ കണ്ടെത്തുക പ്രയാസമേറിയ കാര്യമാണെന്ന് ഈ അച്ഛന് ബോധ്യമുണ്ടായിരുന്നു. പ്രായം കൂടുംതോറും മകന്റെ വാശിയും കൂടി വന്നു. അങ്ങനെയാണ് അച്ഛൻ ഈ വിവാഹ ആഘോഷം നടത്തിയത്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.