വഴിയരികിൽ കരഞ്ഞുകൊണ്ട് നിന്ന വൃദ്ധനെ സഹായിച്ച യുവാവിന് കിട്ടിയ സമ്മാനം എന്തെന്നറിയേണ്ടേ…

കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ എൻറെ സഹോദരിയുടെ കല്യാണമാണ്. കല്യാണത്തിന് വേണ്ടി ആഭരണങ്ങൾ എടുക്കാൻ മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയും അങ്ങനെയും ഇങ്ങനെയുമായി കുറച്ച് പണം സംഘടിപ്പിച്ചിട്ടാണ് ഞാൻ സ്വർണ്ണക്കടയിലേക്ക് സ്വർണ്ണം വാങ്ങാനായി പോയത്. സ്വർണക്കടയിൽ നിന്ന് ഇറങ്ങുമ്പോഴാണ് അവിടെ ഒരു വൃദ്ധനെ കണ്ടത്. അദ്ദേഹത്തിന്റെ അടുത്ത് ഒരു പെൺകുട്ടിയും ഉണ്ട്. കാണാൻ സുന്ദരി തന്നെയാണ്. അദ്ദേഹം വളരെ വിഷമത്തോടു കൂടി കയ്യിലിരുന്ന പണം എണ്ണുകയാണ്.

   

പിന്നീട് ഞാൻ എൻറെ മൊബൈൽ ഫോൺ കടയിൽ മറന്നുവെച്ച കാര്യം ഓർത്തു. സഹോദരിയോട് കാറിൽ ഇരിക്കാൻ പറഞ്ഞിട്ട് ആ ഫോൺ തിരിച്ചു വാങ്ങാനായി ഞാൻ കടയിലേക്ക് പോകുമ്പോഴും ആ വൃദ്ധൻ പണം എണ്ണുകയായിരുന്നു. മൊബൈൽ ഫോൺ എടുത്ത് തിരിച്ചെത്തുമ്പോഴും ആ വൃദ്ധൻ പണം എണ്ണുന്നത് കണ്ട് അദ്ദേഹത്തിന്റെ പ്രശ്നം എന്താണെന്ന് ചോദിക്കാതെ അവിടെ നിന്ന് പോകാൻ എന്റെ മനസ്സ് അനുവദിച്ചില്ല.

അങ്ങനെ ഞാൻ ആ വൃദ്ധന്റെ അടുത്തേക്ക് എത്തി. കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയിരുന്നു അദ്ദേഹത്തിൻറെ. അടുത്തുനിന്ന് പെൺകുട്ടിയും കരഞ്ഞിരിക്കണം. കാരണം അവളുടെ മൂക്കിൻറെ തുമ്പു വരെ ചുവന്നിട്ടാണ് ഇരുന്നിരുന്നത്. ആ സമയം ആ വൃദ്ധനോട് എന്താണ് പറ്റിയത് എന്ന് ചോദിച്ചു. അപ്പോഴാണ് അറിയാൻ കഴിഞ്ഞത് അദ്ദേഹം പറഞ്ഞു ഇത് എൻറെ മകളുടെ മകൾ അമ്മു ആണ്.

ഇവളുടെ വിവാഹം അടുത്തിരിക്കുകയാണ്. അവൾക്കുവേണ്ടി കുറച്ച് ആഭരണങ്ങൾ വാങ്ങാൻ വന്നതാണ്. നാട്ടിൽ കടം വാങ്ങിയ കുറച്ചു പണവും കൊണ്ടാണ് ഞാൻ വന്നത്. പക്ഷേ ഇപ്പോൾ നോക്കുമ്പോൾ പണത്തിൽ അല്പം കുറവുണ്ട്. ബാഗിന്റെ സിബ്ബ് തുറന്നിരിക്കുന്നു. ബസ്സിലാണ് വന്നത്. വീട്ടിൽ നിന്ന് വരുമ്പോൾ അടച്ചു എന്നാണ് എൻറെ ഓർമ്മ. എന്തായിരിക്കും സംഭവിച്ചത് എന്ന് എനിക്കറിയില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.