എയർഹോസ്റ്റസിന്റെ പ്രവർത്തിയിൽ കയ്യടിച്ച് യാത്രക്കാർ. വിമാനത്തിൽ ഏഹോസ്റ്റസ് ചെയ്തത് എല്ലാവരെയും അതിശയിപ്പിക്കുന്ന കാര്യം

വർഗീയമായ ഒരുപാട് ചിന്തകൾ എന്ന സമൂഹത്തിൽ വർധിച്ചുവരുന്ന ഒരു സാഹചര്യം ആണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് ടേക്ക് ഓഫ് ചെയ്യാതിരുന്ന ഫ്ലൈറ്റിൽ സംഭവിച്ചത്. ആ വിമാനത്തിൽ യാത്ര ചെയ്തിരുന്ന എല്ലാ യാത്രക്കാരെയും ഒരുപോലെ ചൊടിപ്പിച്ച ഒരു സംഭവമായിരുന്നു അത്. വിമാനം ടേക്ക് ഓഫ് ചെയ്യാനുള്ള സമയമായി കൊണ്ടിരിക്കുന്ന നേരത്താണ് വിമാനത്തിൽ എല്ലാവരും തങ്ങളുടെ സീറ്റുകളിൽ ഇരിക്കണമെന്ന് എയർഹോസ്റ്റസ് നിർദേശിച്ചത്.

   

ഇതനുസരിച്ച് എല്ലാവരും സീറ്റ് ബെൽറ്റുകൾ ധരിച്ച് സീറ്റിൽ കൃത്യമായി ഇരുന്നു. എന്നാൽ ഒരു സ്ത്രീ മാത്രം ഇരിക്കാതെ എഴുന്നേറ്റ് തന്നെ നിന്നു. ഈ സമയം എയര്‍ഹോസ്റ്റസിന്റെ ചോദ്യത്തിന് മറുപടി നൽകിയത് സീറ്റിലിരിക്കുന്ന കറുത്ത വർഗ്ഗക്കാരൻ ആയ വ്യക്തിയോടൊപ്പം ഒരിക്കലും ഞാൻ യാത്ര ചെയ്യില്ല എന്നതായിരുന്നു. എന്നാൽ ഈ സ്ത്രീയുടെ ഈ വാക്കുകൾ കേട്ട് വിമാന യാത്രക്കാരും എയർഹോസ്റ്റസും.

ഒരുപോലെ മനസ്സിൽ ദേഷ്യപ്പെട്ടു. എങ്കിലും ആ സ്ത്രീ അങ്ങനെ യാത്ര ചെയ്യില്ല എന്ന് പറഞ്ഞതിനെ തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാമെന്ന് വാഗ്ദാനം നൽകി. എയർഹോസ്റ്റസ് പൈലറ്റിന്റെ നിർദ്ദേശത്തിനുവേണ്ടി കാത്തിരുന്നു. വിമാനത്തിലെ എല്ലാ സീറ്റുകളും ഫിൽ ആയിരുന്നു എന്നും എന്നാൽ ഫസ്റ്റ് ക്ലാസിൽ ഒരു സീറ്റ് ബാക്കിയുണ്ട് എന്നും പറയുകയുണ്ടായി.

ഇതിനെ തുടർന്ന് സ്ത്രീ അഹങ്കാരത്തോടെ ആ സീറ്റിലേക്ക് പോകാനായി തയ്യാറായി. എന്നാൽ അവളെ ചോടിപ്പിച്ചുകൊണ്ട് എയർഹോസ്റ്റസ് കറുത്ത വർഗ്ഗക്കാരനായ യുവാവിനോട് ഫസ്റ്റ് ക്ലാസ് സീട്ടിലേക്ക് മാറിക്കോളാൻ പറഞ്ഞു. ആ സ്ത്രീയെ മറ്റുള്ളവർക്ക് മുന്നിൽ നാണം കെടുത്തുന്ന ഒരു മറുപടിയാണ് എയർഹോസ്റ്റസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. യാത്രക്കാരെല്ലാം ഇത് കേട്ട് കൈയ്യടിക്കാൻ തുടങ്ങി.