സ്വന്തം ജീവൻ കൊടുക്കാൻ തയ്യാറായി കുരുന്നു ജീവൻ രക്ഷിച്ച റെയിൽവേ ജീവനക്കാരൻ…

മുംബൈയിലെ ബാങ്കിനെ റെയിൽവേ സ്റ്റേഷനിൽ ഒരു സംഭവം ഉണ്ടായി. അവിടെ ഉണ്ടായത് എന്താണെന്ന് അറിയേണ്ടേ? ഒരു അമ്മയും മകനും റെയിൽവേ സ്റ്റേഷനിലെ ഫ്ലാറ്റ്ഫോമിലൂടെ നടന്നു പോവുകയായിരുന്നു. ഇരുവരും ചേർന്ന് നടന്നിരുന്നത് പ്ലാറ്റ്ഫോമിൽ റെയിൽവേ പാലത്തിന് സമീപത്തു കൂടിയായിരുന്നു. അപ്പോഴാണ് ആ അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ആ കുഞ്ഞ് റെയിൽവേ പാലത്തിലേക്ക് വീണത്. ആ അമ്മയ്ക്ക് ആ കുഞ്ഞിനെ രക്ഷിക്കാൻ ആഗ്രഹമുണ്ടായിരുന്നു.

   

എങ്കിലും കണ്ണിനെ കാഴ്ചയില്ലാത്തതുകൊണ്ട് കുഞ്ഞ് എവിടേക്കാണ് വീണത് എന്ന് അറിയാൻ കഴിയാതെ ആ അമ്മ സങ്കടപ്പെട്ടു കൊണ്ട് കുഞ്ഞിനെ അന്വേഷിക്കുകയായിരുന്നു. എന്നാൽ വളരെ ദൂരത്തു നിന്ന് തന്നെ ഈ കാഴ്ച കണ്ട ഒരു റെയിൽവേ ജീവനക്കാരൻ അദ്ദേഹത്തിന്റെ പേര് മയൂർ ശില്വ എന്നായിരുന്നു. അദ്ദേഹം റെയിൽവേ പാലത്തിലൂടെ അതിവേഗത്തിൽ ഓടി വരികയും ആ കുഞ്ഞിനെ വളരെ പെട്ടെന്ന് തന്നെ എടുത്ത് പ്ലാറ്റ്ഫോമിലേക്ക്.

കയറ്റി വയ്ക്കുകയും അതോടൊപ്പം തന്നെ അദ്ദേഹവും വളരെ പെട്ടെന്ന് ചാടി കയറി രക്ഷപ്പെടുകയും ആയിരുന്നു. നമുക്ക് ആ ദൃശ്യം കണ്ടാൽ അറിയാം ഒരു തീവണ്ടി വളരെ വേഗത്തിൽ ചീറിപ്പാഞ്ഞ് അങ്ങോട്ടേക്ക് വരുന്നുണ്ടായിരുന്നു. അദ്ദേഹം ഒരുപക്ഷേ ആ കുഞ്ഞിനെ രക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ആ കുഞ്ഞിനെ രക്ഷിക്കാനായി ഇറങ്ങിത്തിരിച്ചത്. സംഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.

ആ സമയത്ത് എനിക്ക് ആ കുരുന്നു ജീവൻ രക്ഷിക്കണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. അഭിനന്ദനങ്ങൾ എത്തിയതോടൊപ്പം തന്നെ റെയിൽവേ മന്ത്രി തന്നെയാണ് ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ തുറന്നു കാണിച്ചത്. വളരെയേറെ കടപ്പാടോടുകൂടിയാണ് അദ്ദേഹത്തോട് ആ കാഴ്ചയില്ലാത്ത അമ്മ നന്ദി പറഞ്ഞത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.