ഓതിരം കടകം ത്തിലൂടെ ഞെട്ടിക്കാൻ ദുൽഖർ സൽമാൻ

മമ്മൂട്ടിയുടെ മകൻ എന്ന പരിഗണനയിൽ ഉപരി മലയാളികളുടെ സ്വന്തം കുഞ്ഞിക്ക എന്ന ലേബലിലാണ് ദുൽഖർ സൽമാൻ അറിയപ്പെടുന്നത്. ഒരുപാട് നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മലയാളികളുടെ കയ്യടി നേടിയ ഒരു നടൻ കൂടിയാണ് ദുൽഖർ. ദുൽഖറും സൗബിനും കൂടി തകർത്തു ആടിയ ഒരു ചിത്രമായിരുന്നു പറവ. പറവ ക്ക് ശേഷം പുതിയ ചിത്രവുമായി വരികയാണ് ഇരുവരും ഓതിരം കടകം എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൻറെ വിശേഷങ്ങൾ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

പുതിയ ചിത്രത്തിന് മേക്കോവർ വിശേഷങ്ങളാണ് ഇപ്പോൾ നിമിഷങ്ങൾക്കുള്ളിൽ വൈറലാകുന്നത്. ചിത്രത്തിനു വേണ്ടി ദുൽഖർ സൽമാൻ വണ്ണം കുറയ്ക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തിൻറെ പോസ്റ്ററുകൾ ഇറങ്ങിയപ്പോൾ തന്നെ ആരാധകർ ഞെട്ടി ഇരിക്കുകയാണ്. ചുരുൾമുടിയിൽ തടി കുറഞ്ഞരീതിയിലുള്ള പുതിയ ലുക്കിലാണ് ദുൽഖർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇത് ആരാധകരെ കൂടുതൽ സന്തോഷത്തിൽ ആയിട്ടുണ്ട്. ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒരു ചിത്രം കൂടിയാണിത്. അതുപോലെതന്നെ സൗബിൻ റെ റോളിലും സസ്പെൻസ് ഉണ്ടെന്നാണ് അണിയറ വർത്തമാനം. ഇത്രയും നാൾ ചെയ്തതിൽ നിന്നും വ്യത്യസ്തവും ആകർഷണീയവുമായ ഒരു വേഷമാണ് ചെയ്യുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. കൊച്ചി പോണ്ടിച്ചേരി ചെന്നൈ എന്നിവിടങ്ങളിൽ.

ഷൂട്ട് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് സവിശേഷതകൾ അടങ്ങിയിട്ടുണ്ടെന്നാണ് അണിയറ വർത്താനം പറയുന്നത്. ഓതിരം കടകം എന്നുള്ളത് ഒരു വ്യത്യസ്ത ചിത്രം കൂടി ആണെന്നാണ് പറയപ്പെടുന്നത്. ഒട്ടനവധി പുതുമുഖങ്ങളും മലയാളത്തിലെ മുൻനിര നായകന്മാരും അണിനിരക്കുന്ന ഒരു ചിത്രം കൂടിയാണിത്. ദുൽഖർ തന്നെ നിർമ്മിക്കുന്ന ഈ ചിത്രം ക്രിസ്മസിന് തീയേറ്ററുകളിലെത്തും എന്നാണ് വിശ്വാസം. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.