ഒരു ബഡ്ജറ്റ് വീട് പരിചയപ്പെടാം… കുറഞ്ഞ ചെലവിൽ വീട് സ്വന്തം…

ഏതൊരു സാധാരണക്കാരനും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും സ്വന്തമായി ഒരു ഭവനം എന്നത്. കാലങ്ങളായി വാടക വീട്ടിലും അല്ലെങ്കിൽ പഴയ വീട്ടിലും താമസിക്കുന്നവർക്ക് ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ഇത്. അത്തരത്തിൽ ഒരു ആഗ്രഹം നിറവേറ്റണമെങ്കിൽ സാമ്പത്തികമായി വലിയ തുക തന്നെ ആവശ്യമാണ്. പലപ്പോഴും ഒരു വീട് നിർമാണത്തിന് തയ്യാറെടുക്കുമ്പോൾ കരുതുന്ന തുക ആവില്ല കെട്ടിട നിർമ്മാണം കഴിയുമ്പോൾ നേരിടേണ്ടി വരുക.

പലപ്പോഴും ഭീമമായ ഒരു തുക കെട്ടിട നിർമാണത്തിന് ചിലവിടേണ്ടി വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ ഏതൊരു സാധാരണക്കാരനും വളരെ കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന ഒരു കിടിലൻ വീടിന്റെ പ്ലാൻ ആണ് ഇവിടെ കാണാൻ കഴിയുക. 7 ലക്ഷം രൂപ കൊണ്ട് നിർമ്മിച്ചെടുത്ത വീടാണ് ഇവിടെ കാണാൻ കഴിയുക.

450 സ്ക്വയർ ഫീറ്റ് ആണ് മിനി കണ്ടംബറി സ്റ്റൈൽ നിർമ്മിച്ചെടുത്ത വീടിന്റെ ആകെ സ്ക്വയർഫീറ്റ്. രണ്ട് ബെഡ്റൂം വിശാലമായ ഡ്രോയിങ് റൂം രണ്ട് ടോയ്‌ലെറ്റുകൾ ഒരു സിറ്റൗട്ട് അടുക്കള എന്നിവയാണ് ഈ വീട്ടിൽ കാണാൻ കഴിയുക. തികച്ചും വാസ്തു അടിസ്ഥാനമാക്കിയാണ് ഈ വീട് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

മുന്നിലെ തൂണുകളിൽ ടെസ്റ്റർ വർക്ക് നടത്തി മനോഹരമാക്കിയിട്ടുണ്ട്. സിംഗിൾ ഡോർ ആണ് വീടിന് പ്രധാനവാതിൽ ആയി നൽകിയിരിക്കുന്നത്. കയറിച്ചെല്ലുന്നത് ഒരു സ്വീകരണമുറിയിലേക്ക് ആണ്. ഡൈനിങ് വിത്ത് ലിവിങ് ഓടുകൂടിയാണ് ഹാൾ നിർമ്മിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വീട്ടിൽ നൽകിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.