വിവാഹ തലേന്ന് പുരപ്പുറത്തുനിന്ന് വീണ് നട്ടെല്ലൊടിഞ്ഞു വധു…

ഉത്തർപ്രദേശ് സ്വദേശികൾ ആയിരുന്ന ആരതിയുടെയും ഔതീഷ്ന്റെയ്യും വിവാഹ ചടങ്ങുകൾ ആരംഭിക്കാൻ വെറും എട്ടുമണിക്കൂർ ബാക്കി അവശേഷിക്കുകയാണ്. അവരെ തേടി ആ സങ്കടവാർത്ത വന്നെത്തിയത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടി പെട്ടെന്ന് അപകടത്തിൽ ആകുന്നതിനെ തുടർന്ന് ആരതി ആ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ആ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആരതി വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വീഴുകയും നട്ടെല്ലിന് സാരമായ പരിക്കേൽക്കുകയും ചെയ്തു.

   

ഈ അപകടത്തെ തുടർന്ന് ആരതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നട്ടെല്ലിനും മറ്റു ശരീര ഭാഗങ്ങൾക്കും ഗുരുതരമായ പരിക്കേറ്റ ആരതിക്ക് പിന്നീട് ജീവിതത്തിലേക്ക് സുഗമമായി മടങ്ങി വരാൻ സാധിക്കില്ലെന്ന് ആശുപത്രി വൃന്ദങ്ങൾ അറിയിക്കുകയും ചെയ്തു. എന്നാൽ ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് വേണ്ടി ആരതിയുടെ കുടുംബക്കാരും ബന്ധുക്കളും വീട്ടുകാരുമായി ബന്ധപ്പെടുകയും ആരതിയുടെ സഹോദരിയെ.

വിവാഹം കഴിക്കാനായി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ വീട്ടുകാരുടെ ഈ ആവശ്യത്തെ നിരസിക്കുകയായിരുന്നുവരൻ. വിവാഹത്തിൽ നിന്ന് പിന്മാറാനാണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നത് എന്ന് കരുതിയ ആരതിയുടെ വീട്ടുകാരെ ഞെട്ടിപ്പിച്ചുകൊണ്ട് അദ്ദേഹം അദ്ദേഹത്തിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. ആരതിയുടെ സഹോദരിയെ താൻ വിവാഹം കഴിക്കാൻ തയ്യാറല്ല എന്നും ആരതിയെ തന്നെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നത് എന്നുമായിരുന്നു.

അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. എന്നാൽ അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു. അങ്ങനെ വിവാഹ ദിവസം വിവാഹ സമയമായപ്പോൾ ആരതിയെ സ്ട്രക്ചറിൽ തന്നെ വിവാഹ വേദിയിലേക്ക് കൊണ്ടുവരികയും വിവാഹം എല്ലാ ചടങ്ങുകളോടും കൂടി പൂർത്തിയാക്കുകയും ചെയ്തു. അതിനുശേഷം ആരദിയെ ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുവരികയും പിന്നീടങ്ങോട്ടുള്ള ആരതിയുടെ പരിചരണം ഏറ്റെടുക്കുകയും ചെയ്തു. ഈ യുവാവിന്റെ മനസ്സിലെ സ്നേഹം വിലമതിക്കുന്ന ഒന്നുതന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.