തെരുവുകളിലും കുടിലുകളിലും കഴിയുന്ന അഭയാർത്ഥികളെയും ഭിക്ഷാടകരെയും അവരുടെ ജീവിത രീതികൾ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടി നല്ല ഷെൽഡർ ഹോമുകളിലേക്ക് മാറ്റി പാർപ്പിക്കുകയുണ്ടായി. ഇത്തരത്തിൽ ജമ്മു കാശ്മീരിൽ ഉണ്ടായിരുന്ന 60 വയസ്സിൽ അധികം പ്രായം വരുന്ന ഒരു ഭിക്ഷക്കാരിയെ മാറ്റിപ്പാർപ്പിക്കുകയുണ്ടായി. അവിടെയുണ്ടായിരുന്ന ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ആയി മാറിമാറി ഭിക്ഷാടനം നടത്തുകയും.
റോഡരികിൽ ഒരു ചെറിയ ഷെഡ്ഡിൽ 30 വർഷത്തിലധികമായി താമസിക്കുകയും ചെയ്ത ഇവരെ മുൻസിപ്പൽ തൊഴിലാളികൾ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സുഖദേവ് സിംഗിന്റെ നേതൃത്വത്തിൽ മാറ്റിപ്പാർപ്പിക്കുകയുണ്ടായി . ശേഷം അവരുടെ കുടിൽ പൊളിച്ചു മാറ്റുന്നതിനും അവിടം വൃത്തിയാക്കുന്നതിനും വേണ്ടി മുനിസിപ്പൽ തൊഴിലാളികൾ അവിടെ എത്തുകയും ചെയ്തു. അപ്പോഴാണ് അവരുടെ ശ്രദ്ധയിൽ മൂന്നു ബോക്സുകളിൽ ആയി അടുക്കിപ്പറക്കി വെച്ചിരുന്ന നോട്ടുകെട്ടുകളും ചില്ലറ പൈസകളും കണ്ടുകിട്ടി.
വളരെ നേരത്തെ പരിശ്രമത്തിന് ശേഷം അവർ അവയെല്ലാം എണ്ണിത്തിട്ടപ്പെടുത്തി. ആ മൂന്നു ബോക്സുകളിൽ ആയി ഉണ്ടായിരുന്നത് 258507 രൂപയാണ്. അവർ ആ പൈസ അതിന്റെ ഉടമയ്ക്ക് തന്നെ നൽകുമെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. 30 വർഷമായി ആ യാചകയുടെ ഭിക്ഷാടന ഫലമായിരുന്നു ആ പണം. ആ ഷെഡ്ഡിൽ നിന്നും കണ്ടുകിട്ടിയ പണം തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി എടുക്കാതെ ഗവൺമെന്റിന് തിരിച്ചേൽപ്പിക്കാൻ കാണിച്ച മുൻസിപ്പാലിറ്റി തൊഴിലാളികളുടെ നല്ല മനസ്സിനെ മജിസ്ട്രേറ്റ് അഭിനന്ദിച്ചു.
കുപ്പയിലും മാണിക്യം എന്ന് പറയുന്നതുപോലെയാണ് ഈ യാചകയുടെ കുടിലിനകത്ത് നിന്ന് ഇത്രയും അധികം പൈസ കണ്ടെത്തിയത്. ഇന്നത്തെ കാലത്ത് തങ്ങൾക്ക് കളഞ്ഞു കിട്ടുന്ന ഏതൊരു പൈസയും തിരിച്ചു കൊടുക്കാതെ സ്വന്തമാക്കുന്ന മനസ്സുള്ള ആളുകളുടെ ഇടയിൽ ഇത്തരത്തിൽ തങ്ങൾക്ക് ലഭിച്ച പൈസ അതിൻറെ ഉടമയ്ക്ക് തന്നെ തിരിച്ചു കിട്ടാവുന്ന രീതിയിൽ ഏൽപ്പിച്ച ആ മുനിസിപ്പൽ തൊഴിലാളികൾക്ക് ഒരു ബിഗ് സല്യൂട്ട് നൽകേണ്ടതാണ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.