വയറ്റിൽ ചുമന്നു നടന്ന കുഞ്ഞുങ്ങളെ പ്രസവിക്കാൻ ആകാതെ ഒരു അമ്മ പൂച്ച. ഇത് നിങ്ങൾ കാണാതെ പോകല്ലേ…

മനുഷ്യരായാലും മൃഗങ്ങളായാലും ഈ ലോകത്ത് ഒരുപോലെ ജീവിക്കാൻ ആയിട്ടുള്ള അവകാശമുണ്ട്. അത്തരത്തിൽ ജീവിക്കാനുള്ള അവകാശം ഉള്ള ഒരു ജീവി തന്നെയാണ് പൂച്ച. പലരും പൂച്ചകളെ സ്നേഹിക്കാറുണ്ട്. എന്നാൽ തൃശ്ശൂർ ജില്ലയിലെ പറവൂർ എന്ന സ്ഥലത്ത് ഒരു പൂച്ചയെ ഓടയിൽ അവശനിലയിൽ കണ്ടെത്തുകയുണ്ടായി. ഒറ്റനോട്ടത്തിൽ കണ്ടാൽ അറിയാം ആ പൂച്ച നിറ ഗർഭിണിയാണ്.

   

അതിന്റെ വയറിനകത്ത് കുഞ്ഞുങ്ങളുമുണ്ട്. എന്നാൽ അത് ബോധം നഷ്ടപ്പെട്ട് പ്രാണൻ പോകാതെയാണ് ഓടയിൽ കിടക്കുന്നത് എന്ന് കണ്ടുനിന്നവർക്ക് മനസ്സിലായി. ഒരു വീട്ടിൽ വളർത്തിയിരുന്ന ഈ പൂച്ച പ്രസവസമയമടുത്തപ്പോൾ തന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാനായി ഒരു ഇടം നോക്കി നടക്കുകയായിരുന്നു. തങ്ങൾക്ക് ഈ പൂച്ചയെ കൊണ്ട് ശല്യമാകും എന്ന് കരുതിയ ആരോ ആയിരിക്കണം അതിനെ ഇത്തരത്തിൽ ഉപദ്രവിച്ചിരിക്കുന്നത്. ബോധം നഷ്ടപ്പെടുത്തി ഓടയിലേക്ക് വലിച്ചെറിയുകയായിരുന്നു.

എന്നാൽ ബോധം നഷ്ടപ്പെട്ട പൂച്ച പ്രസവവേദനയുടെ സമയത്തും പ്രസവിക്കാൻ ആകാതെ ഓടയിൽ തന്നെ കിടക്കുകയായിരുന്നു. അങ്ങനെ ഈ പൂച്ചയെ അതിന്റെ ഉടമസ്ഥർ കണ്ടെത്തി. ഉടൻ തന്നെ മൃഗസ്നേഹിയായ പ്രദീപ് പയ്യൂർ അതിനെ മണ്ണുത്തിയിലെ മൃഗാശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പ്രസവിക്കാൻ കഴിയാതെ ഇരുന്ന ആ പൂച്ചയെ ശസ്ത്രക്രിയയിലൂടെ അതിന്റെ കുഞ്ഞുങ്ങളെ പുറത്തെടുത്തു. അതിന്റെ വയറിനകത്ത് നാലു കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്.

എന്നാൽ മൂന്ന് കുഞ്ഞുങ്ങളെ ജീവനോടെ പുറത്തെടുത്തെങ്കിലും ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. പൂച്ചയ്ക്കും കുഞ്ഞുങ്ങൾക്കും യാതൊരുതരത്തിൽ ആപത്തും വരാതെ അവരുടെ ജീവൻ രക്ഷിക്കുന്നതിന്റെ തിരക്കിലാണ് മണ്ണുത്തി ഹോസ്പിറ്റലിലെ ഡോക്ടർ സുധീഷ്. ഏവരുടെയും മനസ്സാക്ഷിയെ മരവിപ്പിക്കുന്ന രീതിയിലുള്ള ഇത്തരം സംഭവങ്ങൾ ഇന്ന് സുപരിചിതമാണ്. എന്നിരുന്നാലും ജീവിക്കാനുള്ള അവകാശം ഏവർക്കും ഉണ്ട് എന്ന് നാം മറന്നു പോകരുത്. തുടർന്ന് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.