തെരുവിൽ അലഞ്ഞ വ്യക്തിയുടെ താടിയും മുടിയും വെട്ടിയപ്പോഴാണ് ആളെ മനസ്സിലായത്.

ഇന്ന് നാം പലപ്പോഴും മനസ്സിൽ ഒരുപാട് നന്മയുള്ള വ്യക്തികളെ കാണാറുണ്ട്. ഇത്തരത്തിൽ മനസ്സിൽ ഒരുപാട് നന്മകളുമായി തെരുവിൽ വിശന്നു വലഞ്ഞ് നടക്കുന്ന ആളുകൾക്ക് ഭക്ഷണം നൽകുക എന്നതായിരുന്നു ആ ചെറുപ്പക്കാരന്റെ ലക്ഷ്യം. എന്നാൽ ഇത്തരത്തിൽ താടിയും മുടിയും നീട്ടി വളർത്തി ഒരു ഭിക്ഷക്കാരനെ പോലെ തെരുവിന്റെ ഒരു ഓരത്ത് ചടഞ്ഞു കൂടി ഇരുന്നിരുന്ന ആ വ്യക്തിയോട് ഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു.

   

അവിടെ നിന്നും ഉണ്ടായത്. തനിക്ക് ഭക്ഷണമെല്ലാം ആവശ്യം തന്റെ ഈ താടിയും മുടിയും ഒന്ന് വെട്ടി നൽകുമോ എന്നതായിരുന്നു തിരിച്ച് ആ തെരുവിന്റെ വ്യക്തി പറഞ്ഞത്. അദ്ദേഹത്തിന്റെ ആഗ്രഹം നടത്തിക്കൊടുക്കണം എന്ന് ലോബോക്കും തോന്നി. നല്ല ഒരു ബാർബർ ഷോപ്പിൽ തന്നെ കൊണ്ടുപോയി അദ്ദേഹത്തിന്റെ താടിയും മുടിയും വളരെ സ്റ്റൈലായി തന്നെ വെട്ടി കൊടുത്തു.

പിന്നീട് രണ്ടോ മൂന്നോ ജോലി വസ്ത്രങ്ങളും അദ്ദേഹത്തിന് സമ്മാനമായി നൽകി. ഈ വസ്ത്രങ്ങൾ അറിഞ്ഞ് ഒരു നല്ല മോഡലിനെ പോലെ അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി തന്നെ പരന്നു. യഥാർത്ഥത്തിൽ ഈ ഫോട്ടോകളാണ് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. വർഷങ്ങൾക്കു മുൻപ് ബ്രസീലിൽ നിന്നും.

കാണാതായ ഒരു യുവാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് കണ്ടെത്താനായി ഒരുപാട് അന്വേഷണങ്ങൾ നടത്തിയെങ്കിലും വീട്ടുകാർ പലപ്പോഴും പരാജയപ്പെട്ടുപോയി. എന്നാൽ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള ഫോട്ടോകൾ വൈറൽ ആയതിനെ തുടർന്ന് സ്വന്തം മകനെ കണ്ടെത്താനായ ആഹ്ലാദത്തിലാണ് അമ്മയും വീട്ടുകാരും.