ഈ കാക്കിക്കുള്ളിലെ നന്മ ആരും മനസ്സിലാക്കാതെ പോകരുത്…

പോലീസുകാർ എന്ന കേൾക്കുമ്പോൾ ഏവർക്കും മനസ്സിൽ അല്പം ഭയം തോന്നാറുണ്ട്. തെറ്റ് ചെയ്തവർക്കും തെറ്റ് ചെയ്യാത്തവർക്കും അവരെ കാണുമ്പോൾ അല്പം ഭയമാണ് തോന്നാറുള്ളത്. ഇത്തരത്തിൽ പോലീസുകാരോട് എന്തിനാണ് ആളുകൾ ഭയം കാണിക്കുന്നതും അകലം പാലിക്കുന്നതും എന്ന് നമുക്ക് നിർവചിക്കാനായി സാധിക്കുകയില്ല. അവർ നിയമപാലകരാണ്. അതുകൊണ്ടുതന്നെ നമ്മുടെ സഹായികളും. അതുകൊണ്ടുതന്നെ നമ്മൾക്ക് എന്ത് പ്രശ്നം വന്നാലും ബുദ്ധിമുട്ട് വന്നാലും അവരെ അറിയിക്കാവുന്നതാണ്.

   

നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും അവർ പരിഹാരം കണ്ടെത്തുന്നതായിരിക്കും. പ്രത്യേകിച്ച് കൊച്ചുകുട്ടികൾക്ക് പോലീസുകാരെ കാണുമ്പോൾ അല്പം ഭയം തോന്നാറുണ്ട്. ഇതിന് കാരണം ചെറുപ്പത്തിലെ അവരെ അയ്യോ പോലീസുകാർ വരുന്നുണ്ട് എന്ന് പറഞ്ഞ് ഭയപ്പെടുത്തുന്നത് കൊണ്ടാണ്. ഇത്തരത്തിൽ പോലീസുകാർ എല്ലാവരും ക്രൂരരല്ല. എന്നാൽ ചില പോലീസുകാർ ക്രൂര മനോഭാവം പുറത്തുകാണിക്കാറുണ്ട്.

എന്നാൽ എല്ലാവരും അങ്ങനെയല്ല താനും. ഇത്തരത്തിൽ പോലീസുകാരെ കാണുമ്പോൾ കുട്ടികൾ ഓടി ഒളിക്കുക പതിവുണ്ട്. എന്നാൽ തെരുവിൽ ഒരു നന്മയുള്ള പോലീസുകാരി ജീപ്പിൽ വരുന്ന സമയത്താണ് അവിടെ തെരുവിൽ കളിച്ചുകൊണ്ടിരിക്കുന്ന രണ്ട് കുഞ്ഞുങ്ങളെ കാണുന്നത്. വൃത്തിയില്ലാത്ത വസ്ത്രങ്ങളും നഗ്നമായ പാദങ്ങളുമാണ് അവർക്ക് ഉണ്ടായിരുന്നത്. എന്നാൽ ആ പോലീസുകാരി അവരെ കണ്ടില്ലെന്ന് നടിക്കാൻ തയ്യാറായിരുന്നില്ല. അവൾ പോലീസ്ജീപ്പിൽ കരുതിയിരുന്ന രണ്ടു പാദരക്ഷകൾ ആ കുഞ്ഞുങ്ങൾക്ക് കൊടുക്കുകയാണ് ചെയ്യുന്നത്.

അത് കാണുമ്പോൾ തന്നെ നമുക്കറിയാം അവരെപ്പോഴോ ഈ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചിരിക്കുന്നു അവർക്ക് വേണ്ടി കരുതിയിരുന്ന അവരുടെ അതേ സൈസിൽ ഉള്ള ചെരുപ്പുകൾ ആണ് ആ കുഞ്ഞുങ്ങൾക്ക് ധരിക്കാനായി കൊടുക്കുന്നത്. അവർ ആ കുഞ്ഞുങ്ങളോട് അല്പം പരുക്കമായി തന്നെയാണ് സംസാരിക്കുന്നത്. അവരുടെ ജോലിയുടെ ഗൗരവം ഒട്ടും തന്നെ വിടാതെ കുഞ്ഞുങ്ങളോട് ഗൗരവമായി തന്നെ കാലിൽ പാദരക്ഷകൾ അണിയണം എന്ന് പറയുകയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.