നിങ്ങൾക്കും സ്വന്തമാക്കാം നാടൻ തനിമയിൽ വീട്…

വ്യത്യസ്തമാർന്ന വീടിന്റെ കാഴ്ചകളാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട് സ്വന്തമായി ഇല്ലാത്തവരുടെ ആഗ്രഹമാണ് കുറഞ്ഞ ചെലവിൽ വീട് നിർമിക്കണം അല്ലെങ്കിൽ വീട് വാങ്ങണം എന്നിങ്ങനെ എല്ലാം. വീട് നിർമ്മിക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളൊന്നും വീട് വാങ്ങുമ്പോൾ ഉണ്ടാകില്ല. പണിയെല്ലാം പൂർത്തിയായ വീട് റെഡിയായി തന്നെ ലഭിക്കുന്നു.

ഇത്തരത്തിൽ ഒരു വീടിന്റെ കാഴ്ചകളാണ് ഇവിടെ കാണാൻ കഴിയുക. മനോഹരമായ ഈ വീടിന്റെ സൗന്ദര്യം മറ്റു വീടുകളിൽ നിന്ന് വ്യത്യസ്തമാണ്. കടലാസ് പൂക്കൾ കൊണ്ട് മനോഹരമായി അലങ്കരിച്ച രീതിയിലാണ് വീടിന്റെ മുറ്റം. വീടിന്റെ മുൻഭാഗം മുഴുവൻ നിറഞ്ഞുനിൽക്കുന്ന രീതിയിലാണ് കടലാസ് പൂക്കൾ. തിരുവില്ലാമല യിൽ ആണ് കാഴ്ചകൾ കാണാൻ കഴിയുക.

റോഡിനോട് ചേർന്ന് 10 സെന്റ് സ്ഥലവും വീടും ആണ് ഇവിടെ കാണാൻ കഴിയുക. വളരെ മനോഹരമായി തന്നെയാണ് വീടിന്റെ കോമ്പൗണ്ട് നൽകിയിരിക്കുന്നത്. സിറ്റൗട്ടിലേക്ക് ആണ് ആദ്യം പ്രവേശിക്കുന്നത്. സിറ്റൗട്ടിൽ നിന്ന് പ്രവേശിക്കുന്നത് ഹാളിലേക്കാണ്. ഡൈനിങ് നോട്‌ ചേർന്നുള്ള അടുക്കളയാണ് വീട്ടിൽ നൽകിയിരിക്കുന്നത്.

ഒരു ബെഡ്റൂം ആണ് വീട്ടിൽ നൽകിയിരിക്കുന്നത്. അത് അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. 700 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. റോഡരികിൽ മനോഹരമായി കാണുന്ന 10 സെന്റ് സ്ഥലത്തിനും വീടിനും കൂടി ആകെ വരുന്ന തുക 36 ലക്ഷം രൂപയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.