കാഴ്ചശക്തി ഇല്ലാത്ത അച്ഛനും അമ്മയ്ക്കും കണ്ണായി കാഴ്ചയായി തണലായി ഒരു കൊച്ചു കുഞ്ഞ്…

കാഴ്ചയില്ലാത്ത തൻറെ അച്ഛനും അമ്മയ്ക്കും വഴികാട്ടിയായി നടന്നുപോകുന്ന ഒരു കൊച്ചു കുഞ്ഞിൻറെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പകർന്നുകൊണ്ടിരിക്കുന്നത്. ആ കുഞ്ഞിൻറെ അച്ഛനും അമ്മയ്ക്കും കാഴ്ചയില്ല. എന്നാൽ ആ കൊച്ചു കുഞ്ഞിനെ കാണുമ്പോൾ നമുക്കറിയാം കുഞ്ഞിനെ മൂന്നോ നാലോ വയസ്സ് മാത്രമേയുള്ളൂ എന്ന്. എന്നിരുന്നാലും തന്റെ കുടുംബത്തിന് ഒരു വഴികാട്ടിയായി ഇപ്പോൾ മുന്നോട്ടു നയിച്ചു കൊണ്ടിരിക്കുന്നത് ആ കൊച്ചു കുഞ്ഞാണ്. മാതാപിതാക്കൾ മക്കൾക്ക് എന്നും വഴികാട്ടികളാണ്.

   

എന്ന് പറയുന്നത് തിരുത്തിക്കൊണ്ട് മാതാപിതാക്കൾക്ക് ആ കുഞ്ഞു മകനോ മകളോ ആണ് വഴികാട്ടി ആയിരിക്കുന്നത്. ആ കുഞ്ഞിൻറെ ശരീരത്തിൽ ഒരു ഷാൾ കൊണ്ട് കെട്ടി വെച്ചിരിക്കുകയാണ്. അതിൽ പിടിച്ചുകൊണ്ടാണ് ആ കുഞ്ഞിൻറെ മാതാവ് അതിനു പിന്നാലെയായി നടക്കുന്നത്. മാതാവിൻറെ തോളിൽ കൈകൾ വച്ചുകൊണ്ടാണ് ആ പിതാവ് നടക്കുന്നത്. ആ കുടുംബം ആരാണെന്നോ ആ കുടുംബത്തിന് പറ്റിയ ഈ അവസ്ഥയ്ക്ക് കാരണമെന്താണെന്നോ എന്നൊന്നും ആർക്കും അറിയില്ല.

ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത് ആരാണെന്നും ആർക്കും അറിയില്ല. എന്നിരുന്നാലും ഒന്നു മനസ്സിലാക്കാൻ കഴിയും. ആ കുടുംബം ഇപ്പോൾ ആശ്രയിച്ചിരിക്കുന്നതും കടപ്പെട്ടിരിക്കുന്നതും ആ കുഞ്ഞിനോട് ആണ്. ആ കുഞ്ഞിനെ ആശ്രയിച്ചാണ് അവരുടെ ഓരോ പ്രവർത്തികളും നടന്നുകൊണ്ടിരിക്കുന്നത് എന്ന് നമുക്ക് ഏവർക്കും മനസ്സിലാക്കാനായി സാധിക്കും.

എന്നിരുന്നാലും അവരുടെ കയ്യിലുള്ള ആ വടിയും കയ്യിലുള്ള ആ പാത്രവും കണ്ടാൽ അറിയാം ഭിക്ഷ എടുത്തുകൊണ്ടാണ് അവർ ഉപജീവനമാർഗ്ഗം മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നത് എന്ന്. ആ ഭിക്ഷ എടുക്കാനായി റോഡരികിലൂടെ വളരെ പതുക്കെ ആ കുഞ്ഞിനെ അനുഗമിച്ചു കൊണ്ട് ആ മാതാപിതാക്കൾ നടന്നു നീങ്ങുകയാണ്. ആ കുഞ്ഞിനെ ചെറുതായി ഒന്ന് വഴിപിഴച്ചാൽ ആ കുടുംബം മൊത്തമായും തെറ്റായ വഴിയിലൂടെ സഞ്ചരിക്കും എന്ന് നമുക്ക് മനസ്സിലാക്കാനായി കഴിയും. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.