മലബന്ധം മാറ്റിയെടുക്കാൻ നിസാര സമയം മതി… മലബന്ധം മാറും…

ഒട്ടു മിക്ക പേരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം. ഇന്ന് നിരവധി പേരിൽ കണ്ടുവരുന്ന ഒന്നാണ് ഇത്. എന്നാൽ പലരും ഇത്തരം പ്രശ്നങ്ങൾ മാറ്റുകയും ചികിത്സിക്കുകയും ചെയ്യാറില്ല. ഇത്തരം പ്രശ്നങ്ങൾ കാര്യമായി തന്നെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ചില മലബന്ധം പ്രശ്നങ്ങൾ മറ്റു പല രോഗങ്ങളുടെ ലക്ഷണമാകാം. അതുകൊണ്ടുതന്നെ രണ്ടുമൂന്നു നാളുകൾക്ക് കൂടുതലായി കണ്ടുവരുന്ന മലബന്ധ പ്രശ്നങ്ങൾ ചികിത്സിക്കേണ്ടത് അനിവാര്യമാണ്.

   

അത്തരത്തിലുള്ള കാര്യങ്ങളാണ് താഴെ പറയുന്നത്. മലബന്ധം വരാൻ നിരവധി കാരണങ്ങളുണ്ട്. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കുറവ്. വെള്ളത്തിന്റെ കുറവ് വ്യായാമക്കുറവ് ചില മരുന്നുകൾ ഉപയോഗിക്കുന്നത്. വയറ്റിലുണ്ടാകുന്ന ഗ്യാസ് സ്ട്രസ്സ് തുടങ്ങിയ ഒരുപിടി കാരണങ്ങൾ ഇതിനു പുറകിൽ ഉണ്ട്. രാവിലെ വയറ്റിൽ നിന്ന് നല്ല ശോധന ലഭിക്കുന്നത്.

ആരോഗ്യകരമായ ശരീരത്തിലെ ലക്ഷണമാണ്. കുടൽ പ്രവർത്തനം ശരിയായി നടക്കുന്നു എന്നതിന് സൂചനയാണ് ഇത്. മലബന്ധത്തിന് പരിഹാരം കാണാവുന്ന ചില ഭക്ഷണങ്ങൾ നമുക്ക് പരിചയപ്പെടാം. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള കരിക്കിൻവെള്ളം രാവിലെ ഒരു ഗ്ലാസ് കുടിച്ചാൽ വളരെ നല്ലതാണ്. പാൽ തിളപ്പിച്ച് ശേഷം അതിൽ കുറച്ച് ആവണക്കെണ്ണ ചേർത്ത് കഴിക്കുന്നത് മലബന്ധത്തിന് വളരെ നല്ലതാണ്.

കറുത്ത മുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് രാവിലെ ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്. കറ്റാർവാഴയുടെ ജെൽ ഉപയോഗിക്കുന്നതുവഴി നല്ല ശോധന ലഭിക്കുന്നതാണ്. നെല്ലിക്ക കടുക്കാ എന്നിവ തുല്യ അളവിൽ എടുത്ത് പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി രാത്രി കുടിയ്ക്കുന്നതും ഗുണം ചെയ്യുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.