പൊന്നുപോലെ നോക്കി വളർത്തിയ അനിയത്തി ഒടുക്കം തള്ളിപ്പറഞ്ഞു…

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അമ്മയ്ക്കും മകൾക്കും ഉറക്കം വന്നില്ല. അവർ തിരിഞ്ഞും മറിഞ്ഞും കിടന്ന് രാത്രി കഴിച്ചുകൂട്ടി. എന്നാൽ അവരുടെ മനസ്സിലേക്ക് ഒരുപോലെ തന്നെ പഴയ ഓർമ്മകൾ കടന്നുവന്നു. ചെറുപ്പത്തിലെ അച്ഛന്റെ മരണശേഷം അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് രണ്ട് പെൺമക്കളെ വളർത്തിയത്. മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനായി അമ്മ ആഗ്രഹിച്ചിരുന്നു. മക്കൾ വലുതാകുമ്പോൾ അവർക്ക് നല്ലൊരു ജോലി ലഭിക്കണമെന്ന് ആഗ്രഹിച്ച ആ അമ്മ വളരെയധികം കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു.

   

മൂത്തമകളായ അവൾക്ക് ടീച്ചറാവാൻ ആയിരുന്നു ഇഷ്ടം. പഠിക്കുന്നതിനോടൊപ്പം തന്നെ ട്യൂഷൻ എടുത്ത് അവൾ ചെറിയ സമ്പാദ്യങ്ങൾ എല്ലാം ഉണ്ടാക്കി അമ്മയെ സഹായിച്ചു. എന്നാൽ താഴെയുള്ള മകൾ വീട്ടിലുള്ള കഷ്ടപ്പാടൊന്നും അറിയാതെയായിരുന്നു വളർന്നു വലുതായത്. അങ്ങനെ ഒരു ദിവസം മൂന്നുപേരും ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന സമയത്തായിരുന്നു അവൾ അതു പറഞ്ഞത്. എനിക്ക് ഒരാളെ ഇഷ്ടമാണ്. എനിക്ക് അയാളെ തന്നെ വിവാഹം കഴിക്കണമെന്ന്.

കേട്ടത് പാതി കേൾക്കാത്ത പാതി അമ്മയുടെ ചോറുണ്ടിരുന്ന കൈകൾ അവളുടെ കവിളത്ത് പതിച്ചതും ഒരുമിച്ചായിരുന്നു. അപ്പോൾ ഉണ്ടായ ദേഷ്യത്തിൽ അവൾ മുൻപിൽ ഇരുന്ന ചോറ് പാത്രം കൈകൊണ്ട് തട്ടിത്തെറിപ്പിച്ച മുറിയിലേക്ക് നടന്നുപോയി. അല്പസമയത്തിനുശേഷം അവളെ സമാധാനിപ്പിക്കാനായി അവളുടെ മുറിയിലേക്ക് പോയതാണ്. എന്നാൽ അപ്പോഴും അവൾ ദേഷ്യത്തിൽ തന്നെയായിരുന്നു. അവൾ പറയുകയും ചെയ്തു. നിങ്ങളായിട്ട് നടത്തി തന്നില്ലെങ്കിൽ ഞാൻ അയാളുടെ കൂടെ ഇറങ്ങിപ്പോകും എന്ന്.

അത് പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് അവളുടെ മൊബൈൽ ഫോൺ കട്ടിലിൽ ഇരുന്ന് വൈബ്രേറ്റ് ചെയ്തു. ആ ഫോണിൽ ഒരു ചെറുപ്പക്കാരന്റെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. അത് അവൾ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരൻ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.