ഈ നിഷ്കളങ്ക സ്നേഹത്തിനു മുൻപിൽ തോറ്റുപോകാത്തവരായി ആരാണുള്ളത്…

ചെറുപ്പകാലം മുതൽക്കേ നമുക്ക് ഉറ്റ സുഹൃത്തുക്കൾ ഉണ്ടാകും. നാം നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം പങ്കുവെക്കുന്നത് ആ സുഹൃത്തുക്കൾ ആയിട്ടായിരിക്കും. സുഹൃത്തുക്കളോട് പറയാത്തതായി ഉള്ള കാര്യങ്ങൾ നമ്മളുടെ ജീവിതത്തിൽ വളരെ വിരളമായിരിക്കും. അത്രയേറെ ആത്മാർത്ഥ സുഹൃത്ത് ആണ് എങ്കിൽ നമുക്ക് വേണ്ടി ജീവൻ തന്നെ മാറ്റിവയ്ക്കാൻ തയ്യാറാക്കുന്ന അവരായിരിക്കും. എന്നാൽ നാം വളരുമ്പോൾ നമ്മുടെ കുട്ടിക്കാലത്ത് ഉണ്ടായിരുന്ന സുഹൃത്തുക്കളെ നമുക്ക് നഷ്ടമായി പോകുന്നു.

   

പഠന മേഖലയിലേക്ക് തിരിയുമ്പോൾ പലതരത്തിലുള്ള ഇഷ്ടങ്ങൾക്ക് പിറകെ പോകുമ്പോൾ നാം നമ്മുടെ ആ പഴയ സുഹൃത്തുക്കളെ മറന്നു പോകാറുണ്ട്. എന്നാൽ പിന്നീട് കാലം നമ്മെ പ്രായത്തിന്റെ ആധിക്യം മൂലം മറ്റു തലങ്ങളിൽ എത്തിക്കുമ്പോൾ നാം ചിലപ്പോഴെല്ലാം ആ സുഹൃത്തുക്കളെ ഒന്ന് കണ്ടിരുന്നുവെങ്കിൽ എന്ന് ഒരുപാട് ആശിച്ചു പോകാറുണ്ട്. എന്നാൽ ചിലപ്പോൾ എല്ലാം കാലം നമ്മെ അതിനെ സമ്മതിക്കാറില്ല. ഓരോരുത്തരും ഓരോരുത്തരുടെ തിരക്കുകളിലേക്ക് മാറിയിട്ടുണ്ടാകും.

ഓരോ സുഹൃത്തുക്കളുടെയും ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചേക്കാം. ചിലർ ജീവിതത്തിൽ ഉയർച്ചയുടെ പടവുകൾ താണ്ടുമ്പോൾ ചിലർ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണു പോകാറുണ്ട്. അപ്പോൾ എല്ലാം നാം നമ്മുടെ സുഹൃത്തുക്കളെ കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന ഒരു കാലമാണ് ഇന്നത്തെ തലമുറയ്ക്ക് ലഭ്യമായി കൊണ്ടിരിക്കുന്നത്. എന്നാൽ ഈ വീഡിയോയിൽ രണ്ട് മുത്തശ്ശിമാർ കണ്ടുമുട്ടുകയാണ്. ചെറുപ്പത്തിൽ അവർ നല്ല കൂട്ടുകാരായിരുന്നു.

ഇത്രയും പ്രായമാകുമ്പോൾ തങ്ങൾ ഒരിക്കലും കണ്ടുമുട്ടുമെന്ന് അവർ പ്രതീക്ഷിച്ചു കാണില്ല. എന്നാൽ അവർ കണ്ടുമുട്ടിയപ്പോൾ അവരവരുടെ സ്നേഹം പരസ്പരം പങ്കുവയ്ക്കുന്നത് കണ്ടു നമുക്ക് ഓരോരുത്തർക്കും കൊതി തോന്നിപ്പോകുന്നു. അത്രയേറെ സന്തോഷത്തോടുകൂടി വിറക്കുന്ന കൈകളോടെ അവർ വാരിപ്പുണരുകയും ഉമ്മ വയ്ക്കുകയും ചെയ്യുകയാണ്. അവർക്ക് ഈ വയസ്സാംകാലത്ത് ഇതിലേറെ സന്തോഷം ഇനി ലഭിക്കാനില്ല എന്ന് തന്നെ പറയേണ്ടിവരും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.