ഒബിസിറ്റി അഥവാ അമിതവണ്ണം നിങ്ങളെ അലട്ടുന്നുണ്ടോ അത് എങ്ങനെ കുറയ്ക്കാമെന്ന് നോക്കാം

ഒബിസിറ്റി അഥവാ അമിതവണ്ണം നമ്മൾ കണക്കാക്കുന്നത് ബോഡി മാസ് ഇൻഡക്സ് വെച്ചിട്ടാണ്. ഇതനുസരിച്ച് അമിതവണ്ണത്തെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഇത് വരാനുള്ള പ്രധാന രണ്ട് കാരണങ്ങളാണ് എന്ടോ ജീനിയസും എക്സോ ജീനിയസും. എക്സോ ജീനിയസിൽ പ്രധാനമായും പറയുന്നത് വ്യായാമത്തിന്റെ അഭാവമാണ്. പിന്നെ തെറ്റായ ഭക്ഷണരീതി. കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ ഫാറ്റ് അടിഞ്ഞു കൂടാൻ കാരണമാകുന്നു.

   

എന്ടോ ജീനിയസിൽ വരുന്നത് പലതരത്തിലുള്ള രോഗങ്ങൾ കൊണ്ട് വണ്ണം വയ്ക്കുന്നവർ. ഹൈപ്പർ തൈറോയ്ഡ് പി സി ഒ ഡി എന്നിവ ഉള്ളവർക്ക് വണ്ണം വയ്ക്കാം. അതുപോലെ ചില മരുന്നുകൾ കഴിച്ചാലും വണ്ണം വയ്ക്കാനുള്ള സാധ്യത ഉണ്ട്. അമിതവണ്ണം കാരണം നമുക്ക് ഉണ്ടാകുന്ന രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. അമിതവണ്ണം കൊണ്ട് ഹാർട്ട് അറ്റാക്ക് വരാനും ഫാറ്റി ലിവറിനും കിഡ്നി തകരാറിലാകാനും സാധ്യത ഉണ്ട്.

അമിതവണ്ണം കുറയ്ക്കുന്നതിന് ആദ്യമേ നമ്മുടെ കോൺഫിഡൻസ് ലെവൽ കൂട്ടുക. എനിക്ക് ഇത്ര ദിവസം കൊണ്ട് ഇത്ര കിലോ ഭാരം കുറയ്ക്കാൻ പറ്റുമെന്ന് ആദ്യമേ സ്വയം വിശ്വസിക്കുക. ഭക്ഷണരീതിയിൽ മാറ്റം കൊണ്ടുവരിക. കൊഴുപ്പുള്ള ഭക്ഷണങ്ങളും ബേക്കറി ഐറ്റംസും കഴിക്കാതിരിക്കുക.

ഭക്ഷണത്തിൽ കൂടുതലായും പച്ചക്കറികൾ ഗോതമ്പ് റാഗി തുടങ്ങിയവ ഉൾപ്പെടുത്തുക. ചായക്ക് പകരം ഗ്രീൻ ടീ അല്ലെങ്കിൽ കറുകപ്പട്ട ഇട്ട വെള്ളം എന്നിവ കുടിക്കുക. ദിവസവും വ്യായാമം ചെയ്യുക. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക. Video credit : Convo Health