അടുക്കളയിൽ വച്ചാൽ വലിയ ദോഷം ഉണ്ടാക്കുന്ന ഈ വസ്തുക്കൾ ഇനി അറിയാതെ പോകല്ലേ. അമ്മമാർ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടം….

ഒരു വീട്ടിൽ പൂജാമുറിക്ക് എന്നപോലെ തുല്യ പ്രാധാന്യമുള്ള മറ്റൊരു ഇടമാണ് അടുക്കള. അടുക്കളയിൽ ലക്ഷ്മി ദേവി അതായത് അന്നപൂർണേശ്വരി കൂടിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ ഈ അടുക്കളയിൽ പലതരത്തിലുള്ള വസ്തുക്കൾ നാം സൂക്ഷിക്കാറുണ്ട്. അതായത് അടുക്കളയിൽ വയ്ക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട്. അത്തരത്തിലുള്ള വസ്തുക്കൾ അടുക്കളയിൽ സൂക്ഷിക്കുന്നത് മൂലം ആ വീടിനും അടുക്കളയ്ക്കും നെഗറ്റീവ് ഊർജ്ജം ഉണ്ടാവുകയാണ് ചെയ്യുന്നത്.

   

ഇത്തരത്തിൽ അടുക്കളയിൽ വയ്ക്കാൻ പാടില്ലാത്ത ഒന്നാണ് വെള്ളം. അതായത് അടുപ്പിനടുത്ത് വെള്ളം സൂക്ഷിച്ചുവെക്കാൻ പാടില്ല. മറയില്ലാതെ അടുക്കളയിലെ അടുപ്പിന് അടുത്തായി വെള്ളം സൂക്ഷിച്ചുവയ്ക്കുന്നവരുണ്ട്. ഇത് തികച്ചും തെറ്റായ ഒന്നാണ്. അടുപ്പിനടുത്ത് പൈപ്പ് ഉണ്ടെങ്കിലും അത് വാസ്തുപരമായി തെറ്റായ ഒരു കാര്യമാണ്. ജലവും അഗ്നിയും പരസ്പരം വിരുദ്ധമായ വസ്തുക്കളായതിനാൽ അടുപ്പിനടുത്ത് ഒരിക്കലും വെള്ളം ഉണ്ടാവുന്നത് ഉത്തമമല്ല.

മറ്റൊരു വസ്തുവാണ് ചൂല്. നമ്മുടെ വീട്ടിൽ പലതരത്തിലുള്ള ചൂലുകൾ ഉണ്ടാകും. അകത്ത് അടിച്ചുവാരുന്ന ചൂല്, രണ്ട് നിലയുള്ള വീടാണെങ്കിൽ മുകളിൽ അടിച്ചു വാരുന്ന ചൂല്, അടുക്കളയിൽ അടിച്ചുവാരുന്ന ചൂല്, പുറം അടിച്ചു വാരുന്ന ചൂല്. ഇത്തരത്തിൽ ചൂലുകൾ ഒന്നിലധികം ചില വീടുകളിൽ കാണപ്പെട്ടേക്കാം. എന്നാൽ ഇവയെല്ലാം നമ്മൾ അടുക്കളയിലാണ് ചിലപ്പോഴെല്ലാം സൂക്ഷിക്കാറ്. എന്നാൽ ചൂല് ഒരിക്കലും അടുക്കളയിൽ സൂക്ഷിക്കാനായി പാടില്ല. വീടിൻറെ വടക്കുപടിഞ്ഞാറ്.

ഭാഗത്തായി അടുക്കളയ്ക്ക് പുറത്തായി ചൂല് സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. മറ്റൊന്നാണ് മരുന്നു കുപ്പി. പലരും പലതരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവരായേക്കാം. എന്നാൽ ഈ മരുന്നുകൾ സൂക്ഷിക്കുന്ന കുപ്പികൾ ഗുളികകൾ ആയേക്കാം ദ്രാവക രൂപത്തിലുള്ള മരുന്നുകളായേക്കാം ഇവയെല്ലാം ചിലരെല്ലാം അടുക്കളയിലാണ് സൂക്ഷിക്കുന്നത്. ഇത്തരത്തിൽ അടുക്കളയിൽ മരുന്ന് സൂക്ഷിക്കുന്നത് വളരെ തെറ്റായ ഒരു കാര്യമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.