രാവിലെ തന്നെ അമ്മച്ചിയുടെ വെപ്രാളത്തോടുകൂടിയുള്ള വിളി കേട്ടിട്ടാണ് സേവിച്ചൻ ഉറക്കമുണർന്നത്. റോസാമേ അമ്മച്ചി വിളിക്കുന്നു. ചെന്നൊന്നു വാതിൽ തുറന്നു കൊടുത്തേ എന്ന് ഭാര്യയോട് അയാൾ പറഞ്ഞു. എന്നാൽ അവൾ നിങ്ങൾ തന്നെ പോയി തുറന്നു കൊടുത്താൽ മതി എന്നു പറഞ്ഞത്. സേവിച്ചൻ വന്ന് അമ്മച്ചിക്കായി വാതിൽ തുറന്നു കൊടുത്തു. അമ്മച്ചിയോട് എന്താണ് അമ്മച്ചി രാവിലെ തന്നെ ഇത്ര വെപ്രാളപ്പെട്ട് വിളിക്കാൻ കാരണം എന്ന് ചോദിച്ച ദേഷ്യപ്പെട്ടു. അപ്പോൾ അമ്മച്ചി പറഞ്ഞു.
നിങ്ങളുടെ അപ്പച്ചൻ വിളിച്ചിട്ട് ഉറക്കം ഉണരുന്നില്ല. മോനൊന്നു വന്നു നോക്കിയേ എന്നു പറഞ്ഞു. സേവിച്ചനും ഭാര്യ റോസാ കുട്ടിയും കൂടി അമ്മയുടെ കൂടെ അപ്പച്ചന്റെ മുറിയിലേക്ക് നടന്നു. അവിടെ ചെന്ന് അപ്പച്ചനെ നോക്കി വിളിച്ചപ്പോൾ ഉറക്കം ഉണരുന്നില്ല. അപ്പച്ചന്റെ കൈകൾ പിടിച്ചു നോക്കിയപ്പോൾ അനക്കം ഒന്നും അറിയുന്നില്ല. അതുകൊണ്ട് തന്നെ അയാൾ റൂമിന് പുറത്തേക്കിറങ്ങുകയും ഡോക്ടറാവാൻ പഠിക്കുന്ന അയാളുടെ മകന്റെ അടുക്കലേക്ക് വന്ന് വാതിലിൽ തട്ടിവിളിക്കുകയും ചെയ്തു.
എന്താണ് എന്ന് ചോദിച്ച അവൻ വാതിൽ തുറന്നു. വല്യപ്പച്ചൻ വിളിച്ചിട്ട് ഉറക്കം ഉണരുന്നില്ല. കർത്താവിന്റെ അടുക്കലേക്ക് പോയി എന്നാണ് തോന്നുന്നത്. നീയൊന്ന് ആ കുഴൽ വച്ച് പരിശോധിച്ചു നോക്കിയേ എന്ന് അവനോട് പറഞ്ഞു. കൊച്ചുമകൻ മുറിയിൽ വന്ന് വല്യപ്പച്ചനെ പരിശോധിച്ചു നോക്കി. കർത്താവിന്റെ സമക്ഷത്തിലേക്ക് വല്യപ്പച്ചൻ പോയി എന്ന് അറിയിച്ചു. അമ്മച്ചി ഉടൻതന്നെ അപ്പച്ചനെ നമുക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞു.
അപ്പോൾ റോസാമ്മ അതിനെ എതിർത്തു. അവൻ പറഞ്ഞില്ലേ പിന്നെന്തിനാണ് ഇനി ഡോക്ടറുടെ അടുക്കലേക്ക് കൊണ്ടുപോകുന്നത് എന്ന് അവൾ ചോദിച്ചു. അമ്മച്ചിക്ക് വല്ലാത്ത സങ്കടം തോന്നി. കാരണം സേവിച്ചനെ ഒരു പനി വന്നപ്പോൾ കുട്ടിക്കാലത്ത് അവനെ എടുത്ത് കിലോമീറ്റർ ഓളം നടന്നുപോയി ആശുപത്രിയിൽ ഒരാഴ്ചയോളം ചെലവഴിച്ച ആളാണ് അവന്റെ അപ്പച്ചൻ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.