ഭാര്യയെ കൂട്ടുകുടുംബത്തിലെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുത്താനായി ആ ഭർത്താവിനെ അത് ചെയ്യേണ്ടി വന്നു…

കുറച്ചുദിവസത്തെ അവധി അനുവദിച്ചു കിട്ടിയത് കൊണ്ട് തന്നെ മഹാദേവൻ വീട്ടിലേക്ക് തിരിച്ചു. വളരെ നേരം വൈകിയിട്ടാണ് വീട്ടിലെത്തിച്ചേർന്നത്. അപ്പോൾ വീടിന്റെ ഉമ്മറത്ത് ഒരു ആൾക്കൂട്ടം കണ്ടു. പുറത്തുനിന്നുള്ള ആരും തന്നെ അതിലില്ല. എല്ലാവരും വീട്ടുകാർ തന്നെ. ഞങ്ങളുടെ നാട്ടിലെ ഒരേയൊരു കൂട്ടുകുടുംബം ഞങ്ങളുടെതാണ്. അവിടെ കാര്യമായി എന്തോ സംസാരം നടക്കുന്നുണ്ട്. എന്റെ ഭാര്യ നന്ദിനി കണ്ണു തുടയ്ക്കുന്നുണ്ട്.

   

അമ്മയും അനിയന്റെ ഭാര്യയും കൂടി നന്ദിനിയെ വിസ്തരിക്കുന്നുണ്ട്. എന്റെ പേര് മഹാദേവൻ എന്നാണ്. ചെറുപ്പത്തിലെ തന്നെ ബാങ്കിൽ ജോലി കിട്ടി പുറത്താണ്. ഭാര്യ നന്ദിനി. കുടുംബവും കുട്ടികളെയും നോക്കി ജീവിക്കുന്ന പക്കാ നാട്ടിൻപുറത്തുകാരി. അവൾക്ക് ജോലി ഒന്നും തന്നെയില്ല. വീട്ടിലാണ്. മൂത്ത അനിയൻ ജയദേവൻ. അവൻ കോളേജിൽ അധ്യാപകനാണ്. ഭാര്യ വിചിത്ര. അവൾ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഇരുവർക്കും ഒരു മകനുണ്ട്.

താഴെയുള്ള അനിയൻ ആദിദേവ്. അവന്റെ ഭാര്യ അനുഗ്രഹ നേഴ്സ് ആണ്. ഗർഭിണിയായതു കൊണ്ട് തന്നെ അവൾ ഇപ്പോൾ ജോലിക്കൊന്നും പോകുന്നില്ല. ഞങ്ങളുടെ അമ്മ സുശീല. അച്ഛൻ മരിച്ചതാണ്. എനിക്ക് രണ്ട് മക്കളുണ്ട്. മൂത്തത് മകനാണ്. അവൻ പ്ലസ്ടുവിൽ പഠിക്കുന്നു. രണ്ടാമത്തേത് മകളാണ്. അവൾ പത്താം ക്ലാസിൽ പഠിക്കുന്നു. വീട്ടിലേക്ക് കയറി വന്നതും എന്താണ് ഇവിടുത്തെ പ്രശ്നം എന്ന് ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു. കൂട്ടുകുടുംബം ആകുമ്പോൾ പല വർത്തമാനങ്ങളും കാണും.

ഇവിടത്തെ കാര്യം നോക്കാൻ ഞാനുണ്ട് ഇപ്പോൾ. നീ പോയി കുളിച്ച് എന്തെങ്കിലും ആഹാരം കഴിക്കാനായി പറഞ്ഞു. അങ്ങനെ ഞാൻ മുറിയിലേക്ക് പോയി കുളിച്ച് പുറത്തേക്ക് വരുമ്പോൾ മക്കൾ രണ്ടുപേരും അവർക്ക് കൊണ്ടുവന്ന സാധനങ്ങൾ പങ്കിട്ടെടുക്കുന്ന തിരക്കിലാണ്. 11 മണിയായിട്ടാണ് എന്റെ ഭാര്യ മുറിയിലേക്ക് വന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.