ഹൈന്ദവ പാരമ്പര്യമനുസരിച്ച് ഹൈന്ദവ വീടുകളിൽ രാവിലെയും വൈകിട്ടും നിലവിളക്ക് കത്തിക്കാറുണ്ട്. ഇത്തരത്തിൽ നിലവിളക്ക് കത്തിക്കുന്നത് വീട്ടിൽ മഹാലക്ഷ്മിയെ കൊണ്ടുവരുന്നു എന്നതാണ് വിശ്വസിക്കപ്പെടുന്നത്. സർവ്വ ദേവി ദേവന്മാരുടെയും വാസസ്ഥലം ആയിട്ടാണ് നിലവിളക്കിനെ കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഓരോ വീട്ടിലും രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ സൂര്യൻ ഉദിച്ചു വരുമ്പോൾ കിഴക്കുഭാഗത്തേക്ക് തിരിഞ്ഞ് കിഴക്കുഭാഗത്തേക്ക് ഒരു തിരിയിട്ട് വിളക്ക് കത്തിക്കാറുണ്ട്.
ഇത്തരത്തിൽ വീടുകളിൽ സന്ധ്യാസമയത്ത് സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്ന സമയത്ത് കിഴക്കോട്ടും പടിഞ്ഞാറോട്ടും രണ്ട് തിരി നിലവിളക്ക് കത്തിക്കാറുണ്ട്. ഇത്തരത്തിൽ രണ്ടു നേരത്തും വിളക്ക് തെളിയിക്കുമ്പോൾ നിങ്ങളുടെ വീടുകളിൽ 40 മുതൽ 45 മിനിറ്റ് സമയം വരെ നിലവിളക്ക് കത്തിക്കേണ്ടതാണ്. ഓരോരുത്തരുടെയും സൗകര്യാർത്ഥം കത്തിച്ച ഉടനെ അത് കെടുത്താൻ പാടുള്ളതല്ല. ഇത്തരത്തിൽ ചെയ്യുന്നത് വീട്ടിൽ അശുഭകരമായ വാർത്തകൾ കൊണ്ടുവരുന്നതിനെ കാരണമാകുന്നു.
കൂടാതെ ഇത്തരത്തിൽ തിരികൾ 45 മിനിറ്റിനു ശേഷം അണയ്ക്കുമ്പോൾ അത് കൈകൊണ്ട് വീശി കെടുത്തുകയോ വായകൊണ്ട് ഊതിക്കെടുത്തുകയോ ഒന്നും ചെയ്യാൻ പാടുള്ളതല്ല. മറിച്ച് തിരി സൂര്യൻ കടലിലേക്ക് ആഴ്ന്നിറങ്ങി പോകുന്നതുപോലെ വിളക്കെണ്ണയിലേക്ക് താഴ്ത്തി വേണം അണയ്ക്കാനായി. കൂടാതെ വിശേഷാൽ ദിവസങ്ങളിൽ വീടുകളിൽ അഞ്ചു തിരിയിട്ട് ഭദ്രദീപം കത്തിക്കാവുന്നതാണ്. ഇത്തരത്തിൽ കത്തിക്കാൻ എല്ലാവർക്കും സാധിച്ചു എന്ന് വരില്ല അതുകൊണ്ട് മാത്രമാണ് വിശേഷം ദിവസങ്ങൾ അതായത് ദീപാവലി, നവരാത്രി തുടങ്ങിയ.
ദിവസങ്ങളിൽ എല്ലാം അഞ്ചു തിരിയിട്ട് കത്തിക്കുന്നതും ഏറെ ശുഭകരമാണ്. വിളക്കണച്ചതിനുശേഷം അവശേഷിക്കുന്ന തിരി നാം വലിച്ചെറിയാറുണ്ട്. ഇത്തരത്തിൽ വലിച്ചെറിയുന്നതും അത് പൂച്ച, കാക്ക പോലുള്ള മറ്റു ജീവികൾ വന്ന് എടുത്തുകൊണ്ടുപോയി ഭക്ഷിക്കുന്നതും തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ അവശേഷിക്കുന്ന തിരികൾ ഒരു പാത്രത്തിൽ അടച്ചു വയ്ക്കുകയും വീടിൻറെ ഈശാനകോണിൽ കുഴിച്ചിടുകയും ചെയ്യേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.