ഒരു ഫേസ്ബുക്ക് കാരണം വീടിനെയും വീട്ടുകാരെയും മറന്ന ഒരു വ്യക്തിയുടെ കഥ നിങ്ങൾ കേൾക്കാതെ പോകല്ലേ…

ജീവൻ ഒരു ഓഫീസ് ജോലിക്കാരൻ ആണ്. അവൻറെ ഭാര്യ അനുസ്കൂൾ ടീച്ചറാണ്. അവൾ വർക്ക് ചെയ്യുന്ന സ്കൂളിൽ തന്നെയാണ് ഇരുവരുടെയും മകൻ പഠിക്കുന്നത്. അവൻ ചെറിയ കുട്ടിയാണ്. ജീവൻ ഓഫീസ് വിട്ട് ഇറങ്ങുന്ന സമയത്ത് വീട്ടിലേക്ക് അത്യാവശ്യമായി വേണ്ടുന്ന ചില സാധനങ്ങൾ എല്ലാം വാങ്ങി വീട്ടിലേക്ക് മടങ്ങി. അവൻ വീട്ടിലെത്തിയപ്പോൾ അവിടെ ഭാര്യ അനു ഉണ്ടായിരുന്നു. അവൾ അവനെ ചായയും പലഹാരവും കഴിക്കാൻ നൽകി. അതോടൊപ്പം.

   

ഒരു ഗ്ലാസ് പായസവും ഉണ്ടായിരുന്നു. എന്താണ് ഇന്ന് വീട്ടിൽ പായസം ഉണ്ടായിരിക്കുന്നത് എന്ന് അവൻചിന്തിച്ചു. പിന്നീട് അവന് തോന്നി അടുത്ത വീട്ടിൽ നിന്ന് ആരെങ്കിലും കൊണ്ടുവന്നു കൊടുത്തതായേക്കാം എന്ന്. പിന്നീട് അവൻ അവരോട് ആരോടും ഒന്നും സംസാരിച്ചില്ല. അങ്ങനെ അവൻ ഭക്ഷണം രാത്രിയിൽ കഴിച്ച് ഉറങ്ങാനായി കിടന്നു. അപ്പോഴും അനു ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് അവളുടെ മുഖത്തേക്ക് നോക്കിയപ്പോഴാണ് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൻ കണ്ടത്.

എന്തുകൊണ്ടാണ് അവൾ ഇങ്ങനെ കരയുന്നത് എന്ന് അവനു മനസ്സിലായില്ല. അവനത് അവളോട് ചോദിച്ചു. അപ്പോൾ അവൾ അവനെ മറുപടി നൽകി. ഇന്നത്തെ ദിവസം നിങ്ങൾ ഓർക്കുന്നുണ്ടോ എന്ന്. അവനെ പെട്ടെന്ന് അതൊന്നും ഓർമ്മയിൽ കിട്ടിയില്ല. അപ്പോൾ അവൾ അവനോട് പറഞ്ഞു. ഇന്ന് മകൻറെ പിറന്നാളായിരുന്നു എന്ന്. അതുപോലും നിങ്ങൾ മറന്നു. നിങ്ങൾ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ഈ വീട്ടിലെ എല്ലാ കാര്യങ്ങളും.

നിങ്ങൾ മറന്നു പോവുകയാണ്. 3 ദിവസം മുൻപ് നമ്മുടെ വെഡിങ് ആനിവേഴ്സറി ആയിരുന്നു. എന്നാലും നിങ്ങൾ അതും മറന്നുപോയി. പിന്നീട് ഞാൻ ഓർമിപ്പിച്ചപ്പോഴാണ് ഓഫീസിലെ തിരക്കുകാരണം അത് മറന്നു പോയി എന്ന് നിങ്ങൾ എന്നോട് പറഞ്ഞത്. ഇപ്പോൾ ഇതാ മകൻറെ പിറന്നാൾ കൂടി മറന്നിരിക്കുന്നു. ഇതിന് നിങ്ങൾ എന്തു കാരണമാണ് പറയാൻ പോകുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.