മരിച്ചുപോയ അമ്മയ്ക്ക് ഒരു കുഞ്ഞ് എഴുതിയ കരളലിയിക്കുന്ന കത്ത്…..

സ്കൂളിൽ ആദ്യത്തെ ബൽ മുഴങ്ങി. കൊച്ചു കുട്ടികളുടെ ക്ലാസ്സിലേക്ക് മലയാളം ടീച്ചർ വന്നു. നമുക്കിന്നൊരു കത്ത് എഴുതിയാലോ മലയാളം ടീച്ചർ കുട്ടികളോട് ചോദിച്ചു. വളരെ സന്തോഷത്തോടുകൂടി കുട്ടികൾ എല്ലാവരും ചേർന്ന് കത്തെഴുതാം എന്ന് സമ്മതിച്ചു. ടീച്ചർ കുട്ടികളോട് പറഞ്ഞു. നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ആൾക്ക് കത്തെഴുതുക. കത്ത് ഇങ്ങനെയായിരിക്കണം. നിങ്ങൾ നിങ്ങളുടെ സുഖവും ദുഃഖവും എല്ലാം അറിയിച്ചുകൊണ്ട് അവരുടെ കാര്യങ്ങൾ അന്വേഷിച്ചു.

   

കൊണ്ട് വേണം കത്തെഴുതാൻ. അത് നിങ്ങൾ കണ്ടിട്ടുള്ള ആളോ കാണാത്ത ആളോ ആർക്കുമാകാം. കുട്ടികൾ കത്തെഴുതാൻ ആരംഭിച്ചു. ബിനുക്കുട്ടൻ ടീച്ചർക്ക് കത്ത് കൈമാറുമ്പോൾ ആ ക്ലാസ് അവസാനിക്കാനുള്ള ബെല്ല് മുഴങ്ങിക്കഴിഞ്ഞിരുന്നു. സ്റ്റാഫ് റൂമിൽ എത്തിയതിനു ശേഷം ടീച്ചർ ബിനുക്കുട്ടന്റെ കത്ത് വായിക്കാൻ ആരംഭിച്ചു. എൻറെ പ്രിയപ്പെട്ട അമ്മേ അമ്മ എന്താ ബിനുക്കുട്ടന്റെ അടുത്തേക്ക് വരാത്തത്.

ഞാനെന്നും അമ്മയെ കാത്തിരിക്കും. അമ്മ ഒരിക്കലും ബിനുക്കുട്ടനെ വിട്ട് പോകില്ലെന്ന് ബിനുക്കുട്ടന് വാക്ക് തന്നതല്ലേ. എന്നിട്ടും എൻറെ അമ്മ ബിനുക്കുട്ടനെ കൂട്ടാതെ പോയത് എന്താണ്. ഞാനെന്നും അമ്മയെ കാത്തിരിക്കും. അമ്മമ്മ പറഞ്ഞത് അമ്മ അമ്പോറ്റിയുടെ അടുത്താണെന്നാണ്. അമ്മ പോയതിനുശേഷം എൻറെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഒന്നും ആരും ചോദിക്കാറില്ല.

അച്ഛനും എന്നോട് മിണ്ടാറില്ല. ബിനുക്കുട്ടൻ ഒരു ദിവസം സ്കൂളിൽ നിന്ന് വരുമ്പോൾ അമ്മയെ കണ്ടില്ല. അന്ന് അമ്മാമ്മ പറഞ്ഞത് അമ്മയ്ക്ക് വാവു ആണെന്നാണ്. എന്നിട്ട് കുറെ ദിവസം കഴിഞ്ഞിട്ടും അമ്മ വന്നില്ല. പിന്നെ ബിനുക്കുട്ടൻ കണ്ടത് കുറെ മാമന്മാരെ അമ്മയെ എടുത്തുകൊണ്ടു വരുന്നതാണ്. അപ്പോൾ വീട്ടിൽ എല്ലാവരും കരഞ്ഞു. അത് കണ്ടപ്പോൾ ബിനുക്കുട്ടനും കരഞ്ഞു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.