നിറത്തിന്റെ പേരിൽ വേർതിരിച്ചപ്പോഴും ഹൃദയം നുറുങ്ങുന്ന വേദനയോടെ ചുണ്ടിൽ പുഞ്ചിരി വിടർത്തിയവൻ…

നിറമുള്ളവർക്ക് പറഞ്ഞാൽ മനസ്സിലാകില്ല നിറമില്ലാത്തവന്റെ മനസ്സിന്റെ വേദന. അവൻ സമൂഹത്തിൽ എന്നും വേർതിരിക്കപ്പെട്ടവൻ ആണ്. സൗന്ദര്യത്തിന്റെ പേരിലും നിറത്തിന്റെ പേരിലും അവനെന്നും കുത്തുവാക്കുകളും ഒറ്റപ്പെടലുകളും അനുഭവിക്കേണ്ടിവരുന്നവനാണ്. തൻറെ സഹോദരങ്ങൾക്ക് നല്ല നിറം ഉണ്ടായിരിക്കെ താൻ മാത്രം എന്തുകൊണ്ടാണ് ഇത്രയും അധികം കറുത്ത് പോയതെന്ന് അമ്മയോട് ചോദിക്കുമ്പോൾ അമ്മ അവനോട് പറയുമായിരുന്നു കറുപ്പിനെ ഏഴ് അഴകാണെന്ന്.

   

എന്നാൽ തന്നെ സമാധാനിപ്പിക്കാൻ ആയിട്ടാണ് അമ്മ ഇത് പറയുന്നത് എന്ന് ആദ്യം ഒന്നും അവന് മനസ്സിലാകുന്നില്ല. എന്നാൽ പിന്നീട് വളർന്നു വരുമ്പോൾ സ്കൂളിൽ എല്ലാവരും അവനെ അവഗണിക്കാൻ തുടങ്ങി. പലതരത്തിലും അവനെ കളിയാക്കുമ്പോഴും അവൻറെ കുഞ്ഞ് മനസ്സ് കീറിമുറിക്കപ്പെടുകയായിരുന്നു. ഒരു ദിവസം കൂട്ടുകാരുമൊത്ത് കളിക്കുമ്പോൾ ഒരു വെളുത്ത പെൺകുട്ടിയുടെ കൈപിടിച്ചപ്പോൾ അവൾ തൻറെ കൈ കുടഞ്ഞ് ഈ കറുമ്പനെ എനിക്ക് കൈ പിടിക്കാൻ.

പറ്റില്ല എന്ന് പറഞ്ഞപ്പോൾ ടീച്ചർ ഒരു വെളുത്ത കുട്ടിയെ അവളുടെ കയ്യിനോട് ചേർത്തുവയ്ക്കുകയായിരുന്നു. അതുകണ്ടപ്പോൾ അവൻറെ മനസ്സ് വല്ലാതെ പിടഞ്ഞു പോയി. അങ്ങനെ വിദേശത്തുള്ള അമ്മാവൻ നാട്ടിൽ വരുമ്പോൾ തൻറെ ചേട്ടനെയും ചേച്ചിയെയും കൊഞ്ചിക്കുന്നതും കളിപ്പിക്കുന്നതും കാണുമ്പോൾ തനിക്ക് വല്ലാത്ത വിഷമം തോന്നി. നിറമില്ലാത്തതു കൊണ്ടായിരിക്കാം അമ്മാവൻ അവനെ കളിപ്പിക്കാനും പോയിട്ട് ഒന്ന് തൊടാൻ പോലും.

നിൽക്കാറില്ല. എന്നാൽ അമ്മാവൻറെ മകളുടെ കല്യാണമായപ്പോൾ വീട്ടിലെയും പറമ്പിലെയും എല്ലാ പണികളും അവനെ ഏൽപ്പിച്ചപ്പോൾ അവന് വളരെയധികം സന്തോഷം തോന്നി. എന്നാൽ ഗ്രൂപ്പ് ഫോട്ടോയുടെ സമയമായപ്പോൾ അവനെ ഫോട്ടോയിൽ നിൽക്കണ്ട എന്നും വേണമെങ്കിൽ ഒറ്റയ്ക്ക് ഒരു ഫോട്ടോ എടുത്തു കൊടുക്കാം എന്നും പറഞ്ഞ് അവനെ മാറ്റി നിർത്തിയപ്പോഴും അവനെ വളരെയധികം സങ്കടം ഉണ്ടായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.