ഒരു കൊലപാതകിക്ക് നേരെ കഴുത്തു നീട്ടി കൊടുക്കേണ്ടി വന്ന പെൺകുട്ടിയുടെ കഥ…

അമ്മേ എനിക്കൊരു കഷ്ണം മീൻ തരുമോ എന്ന് ചോദ്യത്തിന് നിനക്ക് ഇവിടെ ആരാണ് മീൻ എടുത്തു വച്ചിരിക്കുന്നത് എന്ന് അമ്മയുടെ മറു ചോദ്യമാണ് കിട്ടിയത്. അല്ലെങ്കിലും അമ്മ.. അതെനിക്ക് ഒരു സ്വപ്നം മാത്രമായിരുന്നു. രണ്ടാനമ്മയാണ്. എൻറെ അമ്മ ആയിരുന്നെങ്കിൽ എന്നോട് ഇങ്ങനെയെല്ലാം ചെയ്യുമോ? രണ്ടാനമ്മയുടെ മക്കൾക്ക് രണ്ടുനേരം ഭക്ഷണം നൽകുമ്പോൾ എനിക്ക് അരവയറാണ് ഭക്ഷണം കിട്ടിയിരുന്നത്. അവർക്ക് വീട്ടിൽ വിഭവസമൃദ്ധമായി.

   

സദ്യ ഒരുക്കുമ്പോൾ മീൻകറിയിൽ ഇട്ടുവെച്ച നാല് പച്ചമുളക് കീറായിരുന്നു എനിക്ക് സ്വന്തമായി കിട്ടിയിരുന്നത്. അതും അല്ലെങ്കിൽ അല്പം ചമ്മന്തി. അതിൽ കൂടുതലൊന്നും എനിക്ക് ലഭിക്കുമായിരുന്നില്ല. സ്വന്തം അമ്മയുടെ വില ഞാൻ മനസ്സിലാക്കുന്നത് അപ്പോഴായിരുന്നു. അച്ഛൻ എന്നെ കുറിച്ച് ചിന്തിക്കാറില്ലായിരുന്നു. അല്ലെങ്കിലും അച്ഛൻ ചിന്തിച്ചിട്ട് കാര്യമില്ല. രണ്ടാനമ്മയുടെ വാക്കായിരുന്നു ആ വീട്ടിൽ അവസാന വാക്ക്. അവരെ ധിക്കരിച്ച് അവിടെ ആരും മുന്നോട്ട് നീങ്ങുന്നത് അവർക്ക് ഇഷ്ടമല്ല.

അപ്പോഴാണ് രണ്ടാനമ്മ പറഞ്ഞത്. അച്ഛനോട് ബിന്ദുവിനെ ഒരു കല്യാണ ആലോചന വന്നിട്ടുണ്ടെന്ന്. അപ്പോൾ അച്ഛൻ മനസ്സിൽ ആലോചിച്ചു. നല്ലതായിരിക്കില്ല. നല്ലതാണെങ്കിൽ അവൾ ഒരിക്കലും ബിന്ദുവിനെ ആ വിവാഹ ആലോചന കൊണ്ടുവരില്ലായിരുന്നു. നല്ലതാണെങ്കിൽ അവൾ അവളുടെ മക്കൾക്ക് വേണ്ടി അത് ആലോചിക്കുമായിരുന്നുള്ളൂ. ചെറുക്കനെ 40 വയസ്സായി എന്ന് പറഞ്ഞപ്പോൾ അച്ഛനെ വിഷമം ഉണ്ടായിരുന്നു.

എൻറെ മകൾക്ക് ഈ 40കാരനെ കിട്ടിയുള്ളൂ എന്ന ചോദ്യത്തിന് അവൾക്ക് പൊന്നും പണ്ടവും കൊടുക്കാൻ നിങ്ങൾക്ക് എടുത്തു വെച്ചിട്ടുണ്ടോ എന്നായിരുന്നു അവൾ ചോദിച്ചത്. അങ്ങനെ 40കാരനായ അയാളെ അവൾ വിവാഹം കഴിക്കാൻ ഒരുങ്ങുകയായിരുന്നു. അദ്ദേഹം ഒരു കൊലപാതകി കൂടിയാണ്. പെട്ടെന്ന് തന്നെ വിവാഹം നടന്നു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.