താൻ ക്ലാസിൽ കളിയാക്കിയ കുട്ടിയുടെ വളർച്ച കണ്ടു ഞെട്ടി ടീച്ചർ…

നമ്മുടെ സ്കൂളിൽ ആനിവേഴ്സറി നടക്കാനായി പോവുകയല്ലേ. ഈ വർഷം ഇവിടെ നിന്ന് വിരമിച്ചു പോകുന്ന ആശ ടീച്ചർക്ക് ആശംസ അർപ്പിച്ച് സംസാരിക്കാനായി ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥിയായ മിനി ടീച്ചറെ ആണ് ഞാൻ കരുതുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ഹേമ ടീച്ചർ സ്റ്റാഫ് റൂമിലേക്ക് കയറി വന്നത്. അത് കേട്ടതും മിനി ടീച്ചറുടെ മനസ്സിലേക്ക് മറ്റൊരു ആശയം കടന്നുവന്നു. എന്നെക്കാൾ ആശ ടീച്ചർക്ക് നന്ദി പ്രകാശിപ്പിക്കാൻ സാധിക്കുന്നത് സലീമിനാണ്.

   

സലീമിനെ നിങ്ങൾക്ക് മനസ്സിലായില്ലേ. ഏറ്റവും ഫേമസ് ആയ ഇഡലി കച്ചവടക്കാരൻ. അയ്യോ അദ്ദേഹം എല്ലാം നമ്മളുടെ ഈ കൊച്ചു സ്കൂളിലേക്ക് വരുമോ എന്ന് എല്ലാ ടീച്ചർമാർക്കും സംശയമായി. എന്നാൽ മിനി ടീച്ചർ ഉറപ്പിച്ചു പറഞ്ഞു. അദ്ദേഹം വരും വന്നില്ലെങ്കിൽ അദ്ദേഹത്തെ ഞാൻ വരുത്തും എന്ന്. ചെറിയ കുട്ടികളായിരുന്നപ്പോൾ തന്നെ മിനി ടീച്ചറും സലീമും ആശ ടീച്ചറുടെ ക്ലാസിലെ വിദ്യാർത്ഥികളായിരുന്നു.

ഒരു ദിവസം സ്കൂളിൽ വന്നിട്ട് കുട്ടികളോട് നിങ്ങൾക്ക് ആരാവാനാണ് ആഗ്രഹം എന്ന് എഴുതാനായി പറഞ്ഞു. എല്ലാവരും ഓരോരുത്തരുടെയും ആഗ്രഹങ്ങൾ എഴുതി. പലരും എനിക്ക് ടീച്ചർ ആവണം ഡോക്ടർ ആവണം എൻജിനീയർ ആകണം എന്നെല്ലാം വലിയ വലിയ ആഗ്രഹങ്ങൾ എഴുതിയപ്പോൾ സലീം എഴുതിയ ആഗ്രഹം വായിച്ചു കൊണ്ട് ടീച്ചർ അവനെ കളിയാക്കി. അവനെ ഒരു പൊറോട്ട കച്ചവടക്കാരൻ ആകണം എന്നാണ് എഴുതിയിരുന്നത്.

അത് കണ്ടതും ടീച്ചർക്ക് അവനെ പരിഹസിക്കാനായി ഒരു കാരണം കിട്ടിയത് പോലെയായി. അല്ലെങ്കിലും മുഷിഞ്ഞ വസ്ത്രവും നേരം വൈകിയും ക്ലാസ്സിൽ എത്തുന്ന അവനെ ടീച്ചർ എപ്പോഴും ശകാരിക്കാറുണ്ടായിരുന്നു. അവനെ അതിലും വലിയ ആഗ്രഹം എഴുതാനുള്ള മാർഗം ഒന്നും ഉണ്ടായിരുന്നില്ല. അവന്റെ ഉപ്പ ഒരു തട്ടുകടക്കാരനായിരുന്നു. വഴിയരികിൽ കൊള്ളിയും ബോട്ടിയും വിൽക്കുന്ന കച്ചവടമായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.