ഭിക്ഷക്കാരനെ ലോട്ടറി അടിച്ചു എന്ന് കേട്ടിട്ടില്ലേ എന്നാൽ ഇത് കണ്ടോളൂ…

ദരിദ്രനായി പൊതുജനങ്ങൾക്കിടയിലൂടെ കറങ്ങിനടന്ന ഒരു വ്യക്തി ഒറ്റ സുപ്രഭാതത്തിൽ കോടീശ്വരൻ ആണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടില്ലേ! എന്നാൽ അതുപോലൊരു സംഭവമാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞിരിക്കുന്നത്. ഉത്തർപ്രദേശ് റായ് ബെറിയിൽ ഒരു യാചകൻ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ടായിരുന്നു. തീരെ അവശനായ ഈ വ്യക്തി ആരാണെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ അവിടെയുണ്ടായിരുന്ന വ്യക്തികൾ അദ്ദേഹത്തെ കണ്ടെത്തുകയും ആശ്രമത്തിൽ വിവരം അറിയിക്കുകയും ചെയ്തു.

   

സ്കൂളിനടുത്ത് അലഞ്ഞുതിരിഞ്ഞിരുന്ന ഇദ്ദേഹത്തെ ആശ്രമവാസികൾ കണ്ടെത്തുകയും ആശ്രമത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ആശ്രമത്തിൽ കൊണ്ട് ചെന്ന് ആശ്രമ പരിപാലകർ ഇദ്ദേഹത്തെ കുളിപ്പിക്കുകയും ഇദ്ദേഹത്തെ പരിചരിക്കുകയും ചെയ്തു. കുളിപ്പിക്കാനായി ഇദ്ദേഹത്തിന്റെ വസ്ത്രങ്ങൾ മാറ്റിയപ്പോഴായിരുന്നു വസ്ത്രങ്ങൾക്കിടയിൽ നിന്ന് അദ്ദേഹത്തിന്റെ ആധാർ കാർഡ് കണ്ടെത്താനായി കഴിഞ്ഞത്. ഈ ആധാർ കാർഡ് പരിശോധിച്ച് അദ്ദേഹത്തിന്റെ രഹസ്യങ്ങളുടെ ചുരുളുകൾ ഓരോന്നായി അഴിയുകയായിരുന്നു.

അങ്ങനെ നോക്കിയപ്പോഴാണ് വ്യക്തമായി ഇവർക്ക് മനസ്സിലായത് ഈ വ്യക്തി സത്യത്തിൽ ഒരു കോടീശ്വരനാണ് എന്ന്. തമിഴ്നാട്ടുകാരനാണ് ഇയാൾ എന്ന് അതിലൂടെ അവർക്ക് മനസ്സിലാക്കാനായി സാധിച്ചു. തിരുനെൽവേലി സ്വദേശിയായ മുത്തയ്യ നാടാറാണ് ഇദ്ദേഹം എന്നും ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഒരുകോടി 6 ലക്ഷം രൂപയുടെ ബാലൻസ് ഉണ്ടെന്നും അങ്ങനെ മനസ്സിലാക്കാനായി സാധിച്ചു. ആശ്രമം അധികൃതർ അദ്ദേഹത്തിന്റെ ബന്ധുക്കളുമായി ബന്ധപ്പെടുകയും.

അങ്ങനെ അദ്ദേഹത്തിന്റെ മകൾ ഗീത വന്ന് അദ്ദേഹത്തെ ഏറ്റെടുത്ത് കൊണ്ടുപോവുകയും ചെയ്തു. ഉത്തർപ്രദേശിൽ അദ്ദേഹത്തോടൊപ്പം അലഞ്ഞുതിരിഞ്ഞിരുന്ന മറ്റു വ്യക്തികൾ ഒന്നും അറിഞ്ഞിരുന്നില്ല ഇദ്ദേഹം സത്യത്തിൽ ഒരു ധനികനാണ് എന്ന്. ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ ഇദ്ദേഹത്തെ കാണാതായിരുന്നു ബന്ധുക്കൾക്ക്. അതിനുശേഷം മാനസികനിലയിൽ തകരാറു പറ്റിയ ഇദ്ദേഹത്തിന് ബന്ധുക്കളെ തിരിച്ചറിയാൻ കഴിയാത്തതും അവരുമായി ബന്ധപ്പെടാൻ കഴിയാത്തതും ആയിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.