ഈ മുത്തശ്ശിയുടെയും കുഞ്ഞുവാവയുടെയും കളിച്ചിരികൾ കണ്ടോ? ഇത് കണ്ടാൽ കണ്ണ് എടുക്കാൻ കഴിയില്ല…

അച്ഛൻ അമ്മ കുഞ്ഞുങ്ങൾ പിന്നെ ഒരു മുത്തശ്ശനും മുത്തശ്ശിയും. ഇങ്ങനെയായിരുന്നു പണ്ടുകാലത്തെ കുടുംബവ്യവസ്ഥിതി. എന്നാൽ ഇപ്പോൾ അവയിൽ നിന്നെല്ലാം വളരെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അച്ഛനും അമ്മയും ഒരു കുഞ്ഞും അടങ്ങുന്ന ചെറിയ ഒരു കുടുംബത്തിലേക്ക് ഇന്നത്തെ കുടുംബ വ്യവസ്ഥിതി മാറിയിരിക്കുകയാണ്. സ്വന്തം സൗകര്യത്തിനും താല്പര്യത്തിനും അനുസരിച്ച് മുത്തശ്ശനെയും മുത്തശ്ശിയെയും നാട്ടിൻപുറത്തുള്ള വീടുകളിൽ തനിച്ചാക്കി വിദേശത്തും ടൗണിലുമായി മാറി താമസിക്കുന്ന മക്കളും മരുമക്കളും പേരക്കുട്ടികളും ആണ് ഇന്ന് ഉള്ളത്.

   

ഇത്തരം വ്യവസ്ഥ വന്നപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ഉള്ള അന്യോന്യം സഹകരണവും സ്നേഹവും അന്യം നിന്നു പോയിരിക്കുകയാണ്. ഒന്നാം തലമുറയിലുള്ളവരും മൂന്നാം തലമുറയിൽ ഉള്ളവരും തമ്മിലുള്ള ആ ഒരു വലിയ ബന്ധം ഇവിടെ മുറിച്ചു മാറ്റപ്പെട്ടിരിക്കുകയാണ്. മുത്തശ്ശനിൽ നിന്നും മുത്തശ്ശിയിൽ നിന്നും പകർന്നു കിട്ടേണ്ടിയിരുന്ന പലതരത്തിലുള്ള അറിവുകളും ഇന്നത്തെ തലമുറയ്ക്ക് ഇതുവഴി നഷ്ടമായി പോയിരിക്കുകയാണ്.

കഥ പറഞ്ഞു തരികയും പാട്ടുപാടി തരുകയും തങ്ങൾക്കൊപ്പം കളിക്കുകയും ഓലപ്പന്തും ഓല പിപി യും എല്ലാം ഉണ്ടാക്കി തരികയും ചെയ്യുന്ന മുത്തശ്ശനും മുത്തശ്ശിയും പണ്ടുള്ള മക്കൾക്ക് പ്രിയങ്ങളായിരുന്നു. എന്നാൽ ഇപ്പോഴുള്ള മക്കൾക്ക് മുത്തശ്ശനും മുത്തശ്ശിയും എന്ന് പറഞ്ഞാൽ എന്താണെന്ന് പോലും അറിയാത്ത ഒരു അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. ആ മുതുമുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും സ്നേഹം അനുഭവിച്ചറിയാനും നുകർന്ന്.

രസിക്കാനും ഉള്ള ഭാഗ്യം ഇന്നത്തെ തലമുറയ്ക്ക് ഇല്ലാതായി പോയിരിക്കുന്നു. എന്നാൽ ഇവിടെ ഒരു കുഞ്ഞുവാവ അവളുടെ മുത്തശ്ശി യോടൊപ്പം കളിക്കുകയും ചിരിക്കുകയും പിണങ്ങുകയും തല്ലു പിടിക്കുകയും ചെയ്യുന്ന അത്യപൂർവ്വമായ ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പണ്ടുകാലത്ത് സർവസാധാരണവും എന്നാൽ ഇപ്പോൾ അത്ഭുതം തോന്നിക്കുന്നതുമായ ഈ കാഴ്ച ഇപ്പോൾ ഏറെ അവർണനീയമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.