ഭദ്രകാളിയുടെ അനുഗ്രഹം ഉള്ളവരുടെ ഭവനങ്ങളിൽ കാണുന്ന ചില ലക്ഷണങ്ങൾ എന്തെല്ലാം എന്ന് അറിയേണ്ടേ…

തൻറെ ഭക്തരെ മക്കളെപ്പോലെ കാത്തു പരിപാലിക്കുന്ന അമ്മയാണ് ഭദ്രകാളി ദേവി. കൂടാതെ തന്നെ വിളിച്ചപേക്ഷിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കാത്ത ദേവിയാണ്. ഉഗ്രരൂപത്തിലുള്ള ദേവിയെ കണ്ടാൽ ഭയം ഉണ്ടാകുമെങ്കിലും ഏറെ സ്നേഹവും വാത്സല്യവും ഉള്ള ഒരു ദേവി തന്നെയാണ് ഭദ്രകാളി അമ്മ. കേരളത്തിൽ ഒരുപാട് ഭദ്രകാളി ക്ഷേത്രങ്ങളുണ്ട്. കേരളത്തിന് പുറത്തുനിന്നുള്ളവരും കേരളത്തിലേക്കാണ് ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കുന്നതിന് വേണ്ടി വരുന്നത്. പലരുടെയും കുടുംബ ക്ഷേത്രങ്ങളിലും ഭദ്രകാളിയെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്.

   

ഇത്തരത്തിൽ ഭദ്രകാളിയുടെ അനുഗ്രഹം ഉള്ള ചില നക്ഷത്രക്കാരുടെ ഭവനങ്ങളിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങളുണ്ട്. അവ ഇങ്ങനെയെല്ലാമാണ്. ഭദ്രകാളി ദേവിയുടെ മന്ത്രം ജപിച്ചുകൊണ്ടിരിക്കുമ്പോൾ ശരീരത്തിൽ അമിതമായി ചൂട് അനുഭവപ്പെടുന്നത് ഭദ്രകാളിയുടെ അനുഗ്രഹത്തിന്റെ ഒരു വലിയ ലക്ഷണം തന്നെയാണ്. കൂടാതെ ശരീരം കൂടുതൽ തണുക്കുകയും ചെയ്യുന്നതും ഒരു ലക്ഷണം തന്നെയാണ്. ഭദ്രകാളിയുടെ അനുഗ്രഹം ഉള്ളവരിൽ കണ്ടുവരുന്ന മറ്റൊരു ലക്ഷണമാണ് നെറുകയിൽ മാത്രം ചൂട് അനുഭവപ്പെടുന്നത്.

ഇവർക്ക് ഭദ്രകാളിയുടെ സാന്നിധ്യം ഏറെയുള്ളവർ തന്നെയാണ്. കൂടാതെ ഭദ്രകാളി ദേവിയെ പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് അപരിചിതരായ വ്യക്തികൾ സഹായം ചോദിച്ചുകൊണ്ട് അടുക്കലെത്തുന്നത് ഭദ്രകാളി ദേവി നിങ്ങളോടൊപ്പം ഉണ്ട് എന്നതിൻറെ വലിയ സൂചന തന്നെയാണ്. കൂടാതെ ഉറങ്ങുമ്പോഴും പണികൾ ചെയ്തുകൊണ്ടിരിക്കുമ്പോഴും തൊഴിൽ മേഖലയിലായിരുന്നാലും ദേവി മന്ത്രങ്ങൾ.

മനസ്സിൽ അറിയാതെ തന്നെ ഉരുവിട്ടുകൊണ്ടിരിക്കുന്നതും ഭദ്രകാളി ദേവിയുടെ അനുഗ്രഹം ഉള്ളവർക്കുള്ള ഒരു ലക്ഷണം തന്നെയാണ്. കൂടാതെ പെട്ടെന്ന് നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ കണ്ടുവരുന്നതും ഭദ്രകാളി ദേവി നമ്മുടെ കൂടെയുണ്ട് എന്നതിൻറെ വലിയ ഉദാഹരണം തന്നെയാണ്. എന്തിരുന്നാലും ഭദ്രകാളി ഏറെ സ്നേഹമുള്ള ഒരു ദേവി തന്നെയാണ്. ഭദ്രകാളി എപ്പോഴും തന്റെ മക്കളെ കാത്തു പരിപാലിക്കുന്ന ഒരു അമ്മ തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.