ബന്ധുക്കൾ ആരും തന്നെ ഇല്ലാത്ത രോഗിക്ക് ബൈസ്റ്റാൻഡറായി ഒരു പ്രാവ്…

ലോകം ചിലപ്പോഴെല്ലാം ഇങ്ങനെയാണ്. ആരുമില്ല എന്ന് കരുതുന്ന ഇടത്ത് നമുക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത ചിലർ നമ്മിലേക്ക് വന്നുചേരുന്നതായിരിക്കും. ഒരു ഹോസ്പിറ്റലിലെ രോഗിയുടെ അടുത്ത് നിന്ന് ഒരു നഴ്സ് പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. ഒരു വൃദ്ധൻ അസുഖത്തെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിയതായിരുന്നു.

   

അതിനുശേഷം അദ്ദേഹത്തിന് അസുഖം മൂർച്ഛിക്കുകയും അവിടെ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുകയാണ്. തുടർച്ചയായ മൂന്ന് ദിവസം ആ വൃദ്ധൻ അവിടെ തന്നെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നില വളരെയധികം വഷളാവുകയും ചെയ്തു. അദ്ദേഹത്തെ തേടി ആരും ആശുപത്രിയിൽ എത്താതിരുന്നത് കൊണ്ടും അദ്ദേഹത്തിന്റെ രോഗാവസ്ഥ വളരെയധികം കൂടിയത് കൊണ്ടും ആശുപത്രി മാനേജ്മെന്റ് അദ്ദേഹത്തിന്റെ ബന്ധുക്കളെ തിരഞ്ഞു കണ്ടു പിടിക്കാൻ തീരുമാനിച്ചു.

എന്നാൽ ആശുപത്രി മാനേജ്മെന്റ് അന്വേഷിച്ചു ചെന്നിട്ടും അദ്ദേഹത്തിന് ബന്ധുക്കൾ ഒന്നുമില്ല എന്ന് കണ്ടെത്താനായി സാധിച്ചു. ഇതേ തുടർന്ന് രോഗിയെ എന്ത് ചെയ്യും എന്ന് ഏവരും സംശയത്തിലായി. അപ്പോഴാണ് ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽ ഒരു പ്രാവ് വന്നു പെട്ടത്. അതായത് ആ വൃദ്ധന്റെ അടുത്തായി ഒരു പ്രാവ് വന്നിരിക്കുന്നു. ഒരു ദിവസം അല്ല തുടർച്ചയായി എല്ലാ ദിവസങ്ങളിലും ആ പ്രാവ് ആ വൃദ്ധന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു. അപ്പോൾ ആശുപത്രിയിൽ ഉണ്ടായിരുന്നവർ കരുതി ആ പ്രാവ് അദ്ദേഹത്തിന്റെ വീട്ടിലുള്ളതായിരിക്കും എന്ന്.

എന്നാൽ അദ്ദേഹത്തിന്റെ വീട്ടിൽ പോയി അന്വേഷിച്ചപ്പോൾ അയൽവാസികൾ പറയുകയുണ്ടായി അദ്ദേഹം പ്രാവിനെ വളർത്തുന്നില്ല എന്ന്. പിന്നെ എങ്ങനെയായിരിക്കും ഇത്തരത്തിൽ ഒരു പ്രാവ് അദ്ദേഹത്തിന് കൂട്ടിരിക്കാനായി വന്നിരിക്കുക എന്ന് ഏവർക്കും സംശയമായി. അപ്പോഴാണ് അദ്ദേഹത്തിന്റെ അയൽവാസികൾ ഒരു കാര്യം പറഞ്ഞത്. അദ്ദേഹം സ്ഥിരമായി പാർക്കിൽ പോവുകയും പ്രാവുകൾക്ക് തീറ്റ കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.