അച്ഛനെ വിദ്യാഭ്യാസമില്ലാത്തതിന്റെ പേരിൽ സ്കൂളിൽ കൊണ്ടുപോകാത്ത മകൾക്ക് കിട്ടിയ പണി കണ്ടോ…

പതിവുപോലെ അന്നും സ്വാതി സ്കൂൾ വിട്ട് വീട്ടിലേക്ക് വന്നു. എന്നാൽ പതിവിലും വിപരീതമായി അല്പം സങ്കടത്തോടും പരിഭവത്തോടും കൂടിയാണ് അവൾ ഇന്ന് വീട്ടിൽ എത്തിയിരിക്കുന്നത്. അവളുടെ അമ്മ അവളോട് എന്തുപറ്റി എന്ന് ചോദിച്ചു. തന്റെ സ്കൂളിൽ പിടിഎ മീറ്റിംഗ് ഉണ്ടെന്നും അതിനെ അച്ഛനെ ഉറപ്പായും കൊണ്ടുവരണം എന്നുമാണ് ടീച്ചർ പറഞ്ഞിരിക്കുന്നത് എന്ന് സ്വാതി അമ്മയോട് പറഞ്ഞു. അതിനെന്താ കുഴപ്പം അച്ഛനെ കൊണ്ടുപോകാമല്ലോ എന്ന് ചോദിച്ചപ്പോൾ ഞാൻ എങ്ങനെയാണ്.

   

എൻറെ അച്ഛനെ കൊണ്ടുപോവുക എന്നാണ് സ്വാതി ചോദിച്ചത്. വല്ല വൃത്തിയും മെനയുമായി അച്ഛൻ നടന്ന ദിവസങ്ങൾ ഉണ്ടോ? വൃത്തികെട്ട ഒരു കയിലി മുണ്ടും കുപ്പായവും മുറുക്കാൻ ചവച്ച് ഒലിച്ചിറങ്ങിയ താടിയുമായി കരിപുരണ്ട് അച്ഛൻ സ്കൂളിൽ വരുമ്പോൾ എൻറെ കൂട്ടുകാരുടെ മുമ്പിൽ ചെന്ന് നിൽക്കാൻ തന്നെ എനിക്ക് നാണക്കേടാണ് എന്നുള്ള സത്യാവസ്ഥ അവൾ വെളിപ്പെടുത്തി.

അമ്മയുടെയും മകളുടെയും സംസാരം കേട്ടുകൊണ്ടാണ് അച്ഛൻ പുറത്തുനിന്ന് അകത്തേക്ക് കയറി വന്നത്. എന്താണ് കാര്യം എന്ന് തിരക്കിയപ്പോൾ മകളുടെ സ്കൂളിൽ പിടിഎ മീറ്റിംഗ് ആണെന്ന് ഭാര്യ അയാളോട് പറഞ്ഞു. അതിനെന്താ കുഴപ്പം ഞാൻ വരാമല്ലോ എന്ന് അയാൾ പറയുകയും ചെയ്തു. നിങ്ങൾ എന്തിൻറെ അടിസ്ഥാനത്തിലാണ് മകളുടെ സ്കൂളിലേക്ക് വരാം എന്ന് പറഞ്ഞത് എന്ന് അവളുടെ അമ്മ അച്ഛനോട് ചോദിച്ചു.

അവിടെ ടീച്ചർമാർ എന്തെങ്കിലും പറഞ്ഞാൽ അവരോട് മറുപടി പറയാൻ നിങ്ങൾക്ക് വല്ലതും അറിയുമോ എന്ന് അവളുടെ അമ്മ അച്ഛനെ പരിഹസിച്ചു. അത് കേട്ടപ്പോൾ അയാൾക്ക് ഒരുപാട് വിഷമം തോന്നി എങ്കിലും പുറത്തു കാണിച്ചില്ല. മകളെ നല്ല സ്കൂളിൽ പഠിപ്പിക്കണമെന്ന് ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങിയായിരുന്നു അയാൾ മകളെ നല്ല സ്കൂളിൽ തന്നെ വിട്ടുപടിപ്പിച്ചത്. എന്നാൽ ഒടുക്കം അത് അയാൾക്ക് വിനയായി തീരുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.