കുടുംബത്തിലെ എല്ലാവർക്കും വേണ്ടി ജീവിച്ച അയാളെയും ഭാര്യയെയും കുടുംബം ഒന്നടങ്കം തള്ളിപ്പറഞ്ഞു…

ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിട്ടും ബസ്സിലെ കമ്പനിയിൽ തൂങ്ങിപ്പിടിച്ച് നിന്ന് ഉറങ്ങുന്ന സുധയെ കണ്ട് ഗീതയ്ക്ക് ഒരുപാട് ചിരി വന്നു. അവൾ സുധയെ തട്ടി വിളിച്ചു. സുധേച്ചി ഇറങ്ങാനുള്ള സ്ഥലം എത്തി. നിങ്ങൾ ഇപ്പോഴും നിന്ന് ഉറങ്ങുകയാണോ എന്ന് അവരോട് ചോദിച്ചു. എന്നിട്ടും അവർക്ക് യാതൊരുവിധത്തിലുള്ള കുലുക്കവും ഉണ്ടായില്ല. അവർ ഗാഡ നിദ്രയിലാണ്. അവസാനം അവരെ തട്ടി വിളിച്ചുണർത്തിയപ്പോൾ ഇത് ഏത് സ്ത്രീയാണ് എന്ന ഭാവത്തോടുകൂടിയിട്ടാണ് ഗീതയെ സുധ നോക്കിയത്.

   

എന്തൊരു ഉറക്കമാണ് സുധേച്ചി എന്ന് ചോദിച്ചു അവരുടെ കൈകളിൽ ഒരു നുള്ള് വെച്ച് കൊടുത്തപ്പോഴാണ് അവർ ഉറക്കത്തിൽ നിന്നും സ്വബോധത്തിലേക്ക് വന്നത്. ബസ്സിൽ നിന്ന് ഇറങ്ങാനായി അവരോട് പറഞ്ഞപ്പോൾ താഴെയുള്ള കമ്പനിയിൽ ചാരി വെച്ചിരുന്ന ബിഗ് ഷോപ്പറും എടുത്ത് അവർ ഇടതു കൈകൊണ്ട് സാരിയുടെ ഞൊറിവുകൾ പൊന്തിച്ചു പിടിച്ച് ബസ്സിൽ നിന്നും പുറത്തേക്കിറങ്ങി. അവർക്ക് രണ്ട് പെൺമക്കളായിരുന്നു ഉള്ളത്. ആ കുട്ടികളുടെ ഏക ആശ്രയം സുധേച്ചി തന്നെയായിരുന്നു.

രണ്ടാമത്തെ മോളുടെ പ്രസവസമയത്തായിരുന്നു പ്രസവം നോക്കാൻ വന്ന അവരുടെ അനിയത്തിയുമായി ഭർത്താവ് ഒളിച്ചോടി പോയത്. പിന്നീട് അങ്ങോട്ട് മക്കൾക്ക് വേണ്ടിയായിരുന്നു അവരുടെ ജീവിതം. മറ്റെല്ലാ കാര്യങ്ങളെയും നിസ്സാരമായി അവർ എടുക്കുമെങ്കിലും താഴെയുള്ള മകൾക്ക് ചെവി കേൾക്കാനോ സംസാരിക്കാനോ സാധിക്കാത്തത് അവർക്ക് ഒരു വേദനയായി എന്നും മനസ്സിൽ നിലനിന്നിരുന്നു.

അപ്പോൾ അവരോട് എന്താണ് ഇത്ര ക്ഷീണം എന്ന് ചോദിച്ചപ്പോൾ ഇന്നലെ കുറച്ച് പലഹാരത്തിന്റെ പണിയുണ്ടായിരുന്നു അതുകൊണ്ട് രാത്രിയിൽ ഉറങ്ങാനായി സാധിച്ചില്ല എന്ന് അവർ പറഞ്ഞു. അപ്പോൾ സുധ ഗീതയോട് ആയി ചോദിച്ചു. ഇന്നലെ മനോജിന്റെ അനിയനും ഭാര്യയും വന്നിരുന്നുവല്ലോ. അവർ പോയോ അതോ വീട്ടിൽ തന്നെയുണ്ടോ എന്ന് ചോദിച്ചു.തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.