രോമം പോലും എഴുന്നേറ്റു നിൽക്കുന്ന ഒരു ഗൾഫുകാരന്റ്റെ ജീവിതകഥ.

ചെറുപ്പം മുതലേ അച്ഛനും അമ്മയ്ക്കും അനിയനോട് ആയിരുന്നു കൂടുതൽ ഇഷ്ടം. ആദ്യമൊക്കെ എനിക്കും അങ്ങനെ തന്നെയായിരുന്നു. എന്നാൽ നാളുകൾ കഴിയുംതോറും അച്ഛനും അമ്മയും അവനെ താരതമ്യപ്പെടുത്തി എന്നെ താഴ്ത്തി കെട്ടാൻ തുടങ്ങി. ആ നിമിഷം മുതലാണ് അച്ഛനോടും അമ്മയോടും ദേഷ്യവും അനിയനോട് വെറുപ്പും ഉണ്ടായത്. മറ്റുള്ളവർക്ക് മുൻപിൽ ജീവിച്ചു കാണിക്കണം.

   

എന്ന് മനസ്സുറപ്പോട് കൂടി തന്നെയാണ് വിദേശത്തേക്ക് യാത്രയായത്. ഗൾഫിലെ മണലാരണ്യത്തിൽ കഷ്ടപ്പെട്ട് മിച്ചം പിടിച്ച് തന്നെയാണ് ജീവിച്ചത്. അതുകൊണ്ടുതന്നെ നാട്ടിൽ തനിക്ക് വേണ്ടി സ്വന്തമായി ഒരു വീടും പണികഴിപ്പിച്ചു. വല്ലപ്പോഴും മാത്രം നാട്ടിലേക്ക് യാത്ര തിരിച്ചിരുന്നുള്ളൂ. മൂന്ന് നാല് വർഷം കൂടുമ്പോൾ ഒരിക്കൽ മാത്രം. തന്റെ വിവാഹ കാര്യമൊന്നും വീട്ടുകാർക്ക് അത്ര താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ജാതക ദോഷം ആണ് എന്ന് പറഞ്ഞ് തന്റെ വിവാഹം തള്ളിനീക്കി.

എന്നാൽ അനിയന്റെ വിവാഹം വളരെ പെട്ടെന്ന് തന്നെ സംഭവിച്ചു അവനെ രണ്ടു കുട്ടികളും ഉണ്ടായി. താൻ ഇപ്പോഴും വിവാഹം കഴിക്കാതെ ഒരു ബാച്ചിലർ ആയി തന്നെ തുടരുന്നു. മനസ്സ് മുഴുവൻ മുരളിച്ചിരിക്കുന്ന സമയത്താണ് ഫിലിപ്പിയൻ കാരിയായ മരിയയുമായി ബന്ധത്തിലായത്. അവളുമായുള്ള സന്തോഷകരമായ ഒരു വിവാഹജീവിതം തന്നെയാണ് മുന്നിൽകണ്ട്.

നാട്ടിലേക്ക് ഗൾഫ് ജോലി അവസാനിപ്പിച് യാത്രയായത്. ഗൾഫിൽ നിന്നും തിരിച്ചുവന്ന ഒരു സാധാരണക്കാരന് നാട്ടിൽ കിട്ടാറുണ്ട് പുച്ഛം മാത്രമാണ്. അതുതന്നെയാണ് തന്നെ വീട്ടിലും വരവേറ്റത്. മുൻകൂട്ടി കണ്ടിരുന്നത് കൊണ്ട് തന്നെ മരിയയെ നാട്ടിലേക്ക് കൊണ്ടുവരികയും താൻ പണികഴിപ്പിച്ച വീട്ടിലേക്ക് തന്റെ കാറും എടുത്ത് അനിയന്റെ വീട്ടിൽ നിന്നും ഇറങ്ങി. സ്വസ്ഥമായ ഒരു ജീവിതമാണ് പിന്നീട് അങ്ങോട്ട്.