ഈ ചെടിയും ഇലയും അറിയുന്നവർ ഇവിടെയുണ്ടോ..!! കമന്റ് ചെയ്യൂ…

ശരീരത്തിൽ ചില സമയങ്ങളിൽ ഉണ്ടാവുന്ന പനി ജലദോഷം കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ യാതൊരു വഴിയും ഇല്ലാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചില നാടൻ നാട്ടുമരുന്നുകൾ സഹായകരമായി മാറാറുണ്ട്. കുട്ടികളുള്ള വീട്ടിൽ നിർബന്ധമായും വെച്ച് പിടിപ്പിക്കേണ്ട ഒരു ചെടിയെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

   

ഒരു വിധം എല്ലാവർക്കും പരിചയമുള്ള രണ്ടു കാര്യങ്ങളിൽ കൂടുതലായി ഉപയോഗിച്ചിരുന്ന പനിക്കൂർക്ക എന്ന സസ്യത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പല പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നുണ്ട്. കർപ്പൂരവല്ലി പനികൂർക്ക നവര എന്നിങ്ങനെയുള്ള പേരുകളിൽ ഇതു പറയുന്നുണ്ട്. ഇത് ഉപയോഗിച്ചിട്ടുള്ള വരാണ് നിങ്ങളെങ്കിൽ കമന്റ് ചെയ്യൂ. ഇന്ന് ഇവിടെ പറയുന്നത് ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ആണ്. ഇന്നത്തെ കാലത്ത് പലർക്കും ഇത്തരം സസ്യങ്ങളെ കുറിച്ചും അതിന്റെ ഉപയോഗങ്ങൾ കുറിച്ചും അറിയാറില്ല.

ആയുർവേദത്തിൽ പനികൂർക്കയുടെ ഇല പിഴിഞ്ഞ നീര് കഫക്കെട്ട് പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ്. ഇതിന്റെ ഇലയും തണ്ടും ഔഷധത്തിന് ഉപയോഗിക്കുന്ന ഒന്നാണ്. ഗൃഹവൈദ്യം ചുക്കുകാപ്പിയിൽ ഉപയോഗിക്കുന്ന പ്രധാന ചേരുവയാണ് ഇത്. ഇതിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീര് അഞ്ചു മില്ലി വീതം സമം ചെറുതേനും ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും.

മുതിർന്നവർക്കും ഉണ്ടാകുന്ന പനി ജലദോഷം ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾ ഭേദമാക്കാൻ സാധിക്കുന്നതാണ്. കുട്ടികൾക്ക് ഉണ്ടാകുന്ന വിവിധ രോഗങ്ങൾക്ക് ശമനം നൽകുന്നതാണ് പനിക്കൂർക്കയില. ഇതിന്റെ ഇല ചൂടാക്കി ഞെക്കി പിഴിഞ്ഞ് നീര് മൂന്നുനേരം മൂന്ന് ദിവസമായി കുഞ്ഞുങ്ങൾക്ക് നൽകുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.