വിദ്യാഭ്യാസം ഒന്നുകൊണ്ട് മാത്രം അവളെ അവൾ അല്ലാതാക്കി മാറ്റി. ഇത് നിങ്ങൾ കേൾക്കാതെ പോകല്ലേ…

പതിവുപോലെ അന്നും രാത്രിയിൽ അവൾ ഉറങ്ങാൻ കിടന്നെങ്കിലും അവളുടെ കണ്ണുകളെ നിദ്ര തഴുകി എത്തിയില്ല. പതുക്കെ കിടന്നിരുന്നിടത്തുനിന്ന് എഴുന്നേറ്റ അവൾ ബാൽക്കണിയുടെ അടുത്തേക്ക് നീങ്ങി. ബാൽക്കണിയുടെ അടുത്തെത്തിയ അവൾ ബാൽക്കണിയിലൂടെ പുറത്തേക്ക് നോക്കി. അങ്ങകലെ കടൽ കാണാം. കടലിലെ തിരമാലകൾ കാണാം. വിദൂരതയിൽ അവൾ കടൽപരപ്പിനെ സമീപത്തായുള്ള കൊച്ചു കുടിലുകളുടെ സ്ഥാനത്ത് കോൺക്രീറ്റ് കെട്ടിടങ്ങൾ കണ്ടു.

   

പണ്ട് അവിടെയെല്ലാം കൊച്ചു കുടിലുകൾ ആയിരുന്നു. അവയിൽ ഒന്നിൽ താമസിച്ചിരുന്നവൾ ആയിരുന്നു അവളും. ചെറിയ കുട്ടിയായിരുന്നപ്പോൾ ആ കടൽക്കര യിലൂടെ പെറ്റിക്കോട്ട് ധരിച്ച് അങ്ങ് ഇങ് ഓടി കളിച്ചിരുന്ന കുട്ടികളുടെ കൂട്ടത്തിൽ അവളും ഉണ്ടായിരുന്നു. ഓർമ്മയിൽ അവയെല്ലാം തെളിഞ്ഞു വന്നു. അപ്പോൾ വലുതാകുമ്പോൾ തനിക്കൊരു കളക്ടർ ആകണമെന്ന് അവളുടെ ആഗ്രഹം പറയുമ്പോൾ എല്ലാവരും കൂടി നിന്ന് ചിരിക്കുന്നത് അവൾക്ക് ഓർമ്മ വന്നു. അവളും ചിരിക്കാറുണ്ട് കാരണം.

ഈ ചെറിയ വീട്ടിലെ കുട്ടികൾക്ക് അതൊന്നും സാധിക്കില്ല എന്ന് എല്ലാവരെയും പോലെ അവൾക്കും അറിയാമായിരുന്നു. എന്നാൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായിരുന്നു അവളുടെ മാതാപിതാക്കൾ. അവരവർക്ക് നല്ല വിദ്യാഭ്യാസം നൽകി. ഒരുപാട് വായിച്ചു വിദ്യാഭ്യാസത്തിലൂടെയും വായനയിലൂടെയും അവൾ അവളുടെ അറിവുകൾ വളർത്തി. അവൾ വലിയ ലോകങ്ങൾ കണ്ടു. അവൾ അങ്ങനെ അവസാനം ഒരു കളക്ടറായി.

നാളെ അവൾ കളക്ടറായി സ്വന്തമായിരുന്ന നാട്ടിൽ തന്നെ ചാർജെടുക്കാൻ പോവുകയാണ്. അതുകൊണ്ട് ഇന്ന് അവൾക്ക് ഉറങ്ങാൻ കഴിയില്ല. ഒരുപാട് കുഞ്ഞുങ്ങൾക്ക് ഇതുപോലുള്ള വലിയ സ്വപ്നങ്ങൾ ഉണ്ട്. എന്നാൽ അവരുടെ ചിറകുകൾ മുളക്കുന്നതിനു മുൻപ് തന്നെ മാതാപിതാക്കൾ അത് അറുത്തു കളയുകയാണ് ചെയ്യാറ്. എല്ലാവരും പഠിക്കണം. പരമാവധി സാധിക്കുന്ന അത്രയും പഠിക്കണം. ഉയരങ്ങൾ കീഴടക്കണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.