ഈ മോന്റെ നല്ല മനസ്സ് നിങ്ങളാരും കാണാതെ പോകരുത്. ഇവന്റെ പ്രവർത്തി സോഷ്യൽ മീഡിയയിൽ വൈറൽ…

ഒരുപാട് പേർ സോഷ്യൽ മീഡിയയിലൂടെ കണ്ടു വൈറലായ ഒരു വീഡിയോയുടെ ദൃശ്യങ്ങളാണ് നാം ഇപ്പോൾ ഇവിടെ പങ്കുവെക്കുന്നത്. ഇവനെപ്പോലെ ഒരുത്തൻ മതി ലോകം മുഴുവൻ നന്നായേക്കാൻ. ചിന്തിച്ചത് പോലെ ഈ ലോകത്തുള്ള ഓരോരുത്തരും ഓരോ നിമിഷംഅല്ലെങ്കിൽ ഈ സമൂഹത്തിലുള്ള ഓരോരുത്തരും ഓരോ നിമിഷം മാറ്റിവയ്ക്കുകയാണെങ്കിൽ എത്രയേറെ നല്ലതായിരുന്നു. ഒരുപാട് നല്ല കാര്യങ്ങൾ ഈ നാട്ടിൽ നടന്നേനെ. ഇതാ ഒരു കൊച്ചു മിടുക്കൻ സ്കൂളിലേക്ക് പോകുമ്പോൾ.

   

മഴവെള്ളം റോഡിൽ നിറഞ്ഞു കിടക്കുന്നതും അഴുക്കുചാലിലേക്ക് മഴവെള്ളം കവിഞ്ഞു പോകാനുള്ള ഓട അടഞ്ഞിരിക്കുന്നതും അവൻ കാണുന്നതും അവൻ അത് ഏറെ ശ്രദ്ധിക്കുന്നതിലും ആണ് വീഡിയോ ആരംഭിക്കുന്നത്. അവൻ ആ കാഴ്ച വെറുമൊരു കാഴ്ചയാക്കി വീട്ടിലേക്കോ അല്ലെങ്കിൽ സ്കൂളിലേക്കോ മടങ്ങാൻ തയ്യാറായില്ല. അവൻ അതിനെ ഒരു പരിഹാരം കണ്ടെത്തണം എന്ന് ഉറച്ച് തീരുമാനവുമായി മുന്നോട്ടു പോവുകയാണ്.

സ്കൂളിൽനിന്ന് ലഭിച്ച നല്ല നല്ല അറിവുകളും പാഠങ്ങളും അവനെ ഈ പ്രവർത്തി ചെയ്യുന്നതിന് ഏറെ പ്രചോദനമായി. അതുകൊണ്ട് തന്നെ അഴുക്കുചാലിലേക്ക് വെള്ളം പോകാതെ റോഡിൽ കെട്ടിക്കിടക്കുന്നത് അവനെ സഹിക്കാൻ കഴിഞ്ഞില്ല. ചുറ്റും ആരെങ്കിലും ഉണ്ടോ എന്നും തന്നെ ചെയ്യുന്നത് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നും അല്പമൊന്നു നോക്കി അവൻ പതുക്കെ അഴുക്കുചാലിനെ അടുത്തേക്ക് പോവുകയാണ്.

വെള്ളം പോകാൻ അനുവദിക്കാതെ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ അവനവന്റെ കൈകൾ ഉപയോഗിച്ച് പെറുക്കി മാറ്റുകയും വെള്ളം തോട്ടിലേക്ക് ഒഴുകിപ്പോകാൻ പാകത്തിന് ആക്കി തീർക്കുകയും ചെയ്യുകയാണ്. അതിനുശേഷം അവന്റെ പ്രവർത്തി വിജയം കണ്ടു എന്ന് മനസ്സിലാക്കുകയും അവൻ അവിടെ നിന്ന് അവന്റെ സൈക്കിളിൽ കയറി മടങ്ങുകയും ചെയ്യുന്നു. ഈ കൊച്ചു മിടുക്കന്റെ പ്രവർത്തികൾ വളരെ വലുത് തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.